മെഡിറ്ററേനിയൻ കടലിൽ അഭയാർത്ഥി ബോട്ട് മുങ്ങി; നൂറോളം പേര കാണാതായി

0
144

ട്രിപ്പോളി: മെഡിറ്ററേനിയൻ കടലിൽ അഭയാർത്ഥി ബോട്ട് മുങ്ങി. നൂറോളം പേരെ കാണാതായിട്ടുണ്ട്. എട്ട് മൃതദേഹങ്ങൾ കിട്ടി. യൂറോപ്പിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ ഗരാബുള്ളിക്ക് എട്ടു കിലേമീറ്റർ അകലെ വച്ചാണ് ബോട്ട് മുങ്ങിയത്.
നൂറോളം പേരെ ഇപ്പോഴും കണ്ടുകിട്ടിയിട്ടില്ലെന്ന് ലിബിയൻ തീരദേശസേന അറിയിച്ചു.

130 ഓളം പേർ ബോട്ടിൽ ഉണ്ടായിരുന്നതായാണ് കരുതുന്നത്. മരണസഖ്യ ഉയരാൻ സാധ്യതയുള്ളതായി കോസ്റ്റ് ഗാർഡ് കമാൻഡർ അൽ റയനി പറഞ്ഞു.

കാലാവസ്ഥ അനുകൂലമല്ലാത്തതിനാൽ കുറച്ചുനാളായി മെഡിറ്ററേനിയൻ കടൽ വഴിയുള്ള അഭയാർഥി കടത്ത് കുറവായിരുന്നു. എന്നാൽ അനുകൂല കാലാവസ്ഥ മുതലെടുത്ത് വീണ്ടും അഭയാർഥികളെ കടത്തുന്നത് തുടരുന്നതിനിടെയാണ് അപകടം.