രാജ്യതലസ്ഥാനത്ത് കുട്ടികൾക്ക് സുരക്ഷയില്ല

0
88


രാജ്യ തലസ്ഥാനമായ ഡൽഹിയിൽ ദിവസേന 15 ഓളം കുട്ടികളെയാണ് കാണാതാകുന്നത്. കുട്ടികളെ കാണാതാവുക എന്നത് ഒരു പരമ്പര പോലെ തുടരുകയാണ്. കാണാതായ കുട്ടികളെ പിന്നീട് കണ്ടെത്തുന്നുണ്ടെങ്കിലും ഇതിൽ പലരെയും ഇതുവരെ കണ്ടെത്താനാവാത്ത കുട്ടികളും ഉണ്ട്

കാണാതാകുന്ന 60 ശതമാനം കുട്ടികളെയാണ് കണ്ടെത്തിയിട്ടുള്ളത്. അതിൽ 60 ശതമാനവും സ്വയം തിരിച്ചുവരുന്നവരാണ്. ആറിനും പതിനഞ്ചിനും ഇടയിൽ പ്രായമുള്ള ദരിദ്ര സാഹചര്യങ്ങളിൽ നിന്നുവരുന്ന കുട്ടികളെയാണ് ഭൂരിഭാഗവും കാണാതാകുന്നത്.

രാജ്യതലസ്ഥാനമായതിനാൽ ഡൽഹിയിലെ പകുതിയിലധികം സ്ഥലങ്ങളും നിരീക്ഷണത്തിലായിട്ടും ഹൈടെക് പോലീസ് സംരക്ഷണവും ഉണ്ടായിട്ടാണ് ഈ പ്രവണത തുടരുന്നത്  എന്നത് ആശങ്കജനകമാണ്