റോളണ്ട് ഗ്യാരോസിൽ നദാലിന്റെ പത്താമുദയം

0
145

പാരീസ്: ഫ്രഞ്ച് ഓപ്പണിൽ റാഫേദൽ നദാലിന് പത്താം കിരീടം. ഫൈനലിൽ സ്വിസ് താരം സ്റ്റാൻ  വാവ്‌റിങ്കയെ നേരിട്ടുള്ള സെറ്റുകൾക്ക് കീഴടക്കിയാണ് നദാൽ കിരീടം നേടിയത്. 6-2, 6-3, 61. കളിമൺ കോർട്ടിലെ രാജാവായ നദാലിന്റെ 15-ാം ഗ്രാൻസ്‌ലാം കിരീടമാണിത്. റൊളാണ്ട് ഗ്യാരോസിൽ കളിച്ച 81 കളികളിലും 79ലും ജയിച്ച റെക്കോഡ് നദാലിനൊപ്പമാണ്.
2005, 2006, 2007, 2008, 2010, 2011, 2012, 2013, 2014 വർഷങ്ങളിലാണ് നദാൽ ഇതിന് മുൻപ് ഫ്രഞ്ച് ഓപ്പൺ കിരീടം നേടിയത്.