വിഴിഞ്ഞം; ഉമ്മന്‍ചാണ്ടി സി.എ.ജിക്ക് കത്തയച്ചു

0
98

വിഴിഞ്ഞം തുറമുഖ കരാറുമായി ബന്ധപ്പെട്ട് സിഎജി പുറത്തിറക്കിയ റിപ്പോര്‍ട്ടിലെ പിഴവുകള്‍ ചൂണ്ടിക്കാട്ടി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കത്തയച്ചു. സിഎജി ശശികാന്ത് ശര്‍മ്മയ്ക്കാണ് കത്തയച്ചത്. എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് കഴിഞ്ഞ സര്‍ക്കാര്‍ കരാറിന് അനുമതി നല്‍കിയത്. കേന്ദ്ര പ്ലാനിങ് ബോര്‍ഡിന്റെ എല്ലാ നിര്‍ദേശവും പാലിച്ചിട്ടുണ്ട്. ഇപ്പോള്‍ പുറത്തുവന്ന സിഎജി റിപ്പോര്‍ട്ടില്‍ കൂടുതല്‍ പരിശോധന വേണമെന്നും ഉമ്മന്‍ചാണ്ടി കത്തില്‍ ആവശ്യപ്പെടുന്നു. മേയ് 23ന് നിയമസഭയുടെ മേശപ്പുറത്തുവെച്ച സിഎജി റിപ്പോര്‍ട്ടില്‍ കരാര്‍ സംസ്ഥാന താത്പര്യങ്ങള്‍ക്ക് വിരുദ്ധവും നഷ്ടം വരുത്തുന്നതാണെന്നും വ്യക്തമാക്കിയിരുന്നു. കൂടാതെ അദാനി ഗ്രൂപ്പിന് വന്‍തുക ലാഭമുണ്ടാക്കി കൊടുക്കുന്ന വ്യവസ്ഥകളാണ് കരാറിലുളളതെന്നും സിഎജി കുറ്റപ്പെടുത്തിയിരുന്നു.