ശിവരാജ് സിംഗ് നിരാഹാരം അവസാനിപ്പിക്കുന്നു

0
117

ഭോപ്പാൽ: സമാധാനം പുനഃസ്ഥാപിക്കാനെന്ന പേരിൽ മധ്യപ്രദേശിൽ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിക്കുന്നു. കർഷക സമരത്തിൽ പോലീസ് വെടിവയ്പിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾ ആവശ്യപ്പെട്ടതിനെത്തുടർന്നാണ് നിരാഹാരം അവസാനിപ്പിക്കുന്നതെന്നാണ് ശിവരാജ് സിംഗ് അവകാശപ്പെടുന്നത്.

സംസ്ഥാനത്ത് സമാധാന അന്തരീക്ഷം പുനഃസ്ഥാപിക്കുന്നതുവരെ നിരാഹാരം തുടരുമെന്നാണ് ശിവരാജ് സിംഗ് പറഞ്ഞിരുന്നത്. എന്നാൽ രു ദിവസം പൂർത്തിയാകും മുൻപ് തന്നെ നിരാഹാരം അവസാനിപ്പിക്കുകയാണ് ശിവരാജ് സിംഗ്.

നിരാഹാരം തുടങ്ങി രണ്ട് മണിക്കൂറിനുള്ളിൽ കർഷകർ ചർച്ചക്കെത്തി. കർഷക പ്രതിനിധികളെ സ്വീകരിക്കാനായി സമര പന്തിലന് സമീപം പ്രത്യേകം വേദിയൊരുക്കിയിരുന്നു. കർഷകർ ആവശ്യപ്പെട്ടപ്രകാരം അവരുടെ ഗ്രാമങ്ങൾ സന്ദർശിക്കുമെന്നും ശിവരാജ് സിംഗ് പറഞ്ഞു.