തലശ്ശേരി: സംവിധായകന് ശ്യാമപ്രസാദ്, എഴുത്തുകാരി കെആര്‍ മീര, ഡിസി ബുക്ക്സ് ഉടമ രവി ഡിസി എന്നിവര്‍ക്കെതിരെ പകര്പ്പവകാലംഘനം ആരോപിച്ച് നല്കിയ കേസ് ഒത്ത് തീര്‍പ്പായി. പരാതിക്കാരിയായ വിവി രുഗ്മിണിക്ക് 75,000 രൂപ നല്‍കിയാണ് പരാതി ഒത്തുതീര്‍പ്പാക്കിയത്.
എംപി കുമാരന് ബംഗാളിയില്‍ നിന്നും മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത ഹീരക് ദീപ്തി എന്ന ബംഗാളി നോവല്‍ ശ്യാമ പ്രസാദ് ഒരേ കടല്‍ എന്ന പേരില്‍ ചലചിത്രമാക്കിയിരുന്നു. ഈ ചിത്രത്തിന്റെ തിരക്കഥ ശ്യാമപ്രസാദും കെആര്‍ മീരയും ചേര്‍ന്നാണ് പൂര്‍ത്തിയാക്കിയത്. പിന്നീട് ഇത് പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.
എംപി കുമാരന്റെ പുസ്തകത്തെ ആസ്പദമാക്കി തിരക്കഥ പൂര്‍ത്തിയാക്കിയത് അനുമതിയില്ലാതെയായിരുന്നു എന്ന് ആരോപിച്ചാണ് ഭാര്യയും എഴുത്തുകാരിയുമായ വിവി രുഗ്മിണി കേസ് നല്‍കുകയായിരുന്നു. ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കേസ് തള്ളിയിരുന്നു. തുടര്‍ന്ന് നല്കിയ പുനപരിശോധന ഹര്‍ജിയിന്‍ മേല്‍ ജില്ലാ കോടതി കേസ് പരിശോധിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. അതിനിടയിലാണ് കേസ് ഒത്ത് തീര്പ്പിലെത്തിയത്.