സി.പി.എം ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന വായനശാല തീവെച്ച് നശിപ്പിച്ചു

0
102

കോഴിക്കോട്: നാദാപുരം ഇരിങ്ങണ്ണൂരില്‍ സി.പി.എം ആഭിമുഖ്യത്തില്‍ പ്രവര്‍ത്തുക്കുന്ന വായനശാല തീവെച്ച് നശിപ്പിച്ചു. ഇന്നലെ അര്‍ദ്ധ രാത്രിയാണ് സംഭവം. അടച്ചിട്ടിരുന്ന വായനശാല കുത്തിത്തുറന്നാണ് തീയിട്ടത്. ഇതില്‍ പ്രതിഷേധിച്ച് സി.പി.എം പ്രവര്‍ത്തകര്‍ നാദാപുരം- തലശേരി റോഡ് ഉപരോധിച്ചു.

വായനശാലയിലുണ്ടായിരുന്ന പുസ്തകങ്ങളും രേഖകളും കത്തിനശിച്ചു. പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.