സ്ത്രീകളെ അപമാനിക്കാൻ ശ്രമിച്ച പൂവാലനെ യുവതികൾ സംഘം ചേർന്ന് മർദിച്ചു(വീഡിയോ കാണാം)

0
118

ഹരിയാനയിലെ ഗുരുഗ്രാമിൽ സ്ത്രീകളെ അപമാനിക്കാൻ ശ്രമിച്ച പൂവാലനെ യുവതികൾ സംഘം ചേർന്ന് മർദിച്ചു. കൈയിൽ പിടിച്ചുവെന്നും അപമാനിക്കാൻ ശ്രമിച്ചുവെന്നുമാരോപിച്ചായിരുന്നു മർദനം. ഇയാളുമായി വാക്കേറ്റം നടത്തുന്നതും ചെരുപ്പൂരി അടിക്കുന്നത്തിന്റെയും വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ വൈറൽ ആയിരിക്കുകയാണ്.

വീഡിയോ കാണാം

ധാരാളം ക്രൂരമായ പീഡന വാർത്തകൾ നിരംധാരം റിപ്പോർട്ട് ചെയ്യുന്ന ഹരിയാനയിലെ പൂവാലൻമാർക്ക് ഇതൊരു നല്ലതാക്കീതാണ്. ഹരിയാനയിലെ ഗുരുഗ്രാമിൽ ഓട്ടോറിക്ഷ ഡ്രൈവർ അടക്കം മൂന്നംഗസംഘം 23കാരിയെ കൂട്ടബലാൽസംഗം ചെയ്യുകയും ഒമ്പതു മാസം പ്രായമുള്ള കുട്ടിയെ അക്രമികൾ വലിച്ചെറിഞ്ഞു കൊല്ലുകയും ചെയ്തു എന്ന വാർത്ത രാജ്യമനസാക്ഷിയെ നടുക്കിയതിന് പിന്നാലെയാണ്. ഗുരുഗ്രാമിൽ  സ്ത്രീകൾ തങ്ങൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ പ്രതികരിക്കുന്നു എന്നതിന്റെ ഉദാഹരണമാണ് ഈ വാർത്ത.