സ്വകാര്യ ബസ് നിയന്ത്രണം വിട്ടു മറിഞ്ഞ് ഒമ്പതു മരണം

0
93

മുംബൈ: മഹാരാഷ്ട്രയില്‍ സ്വകാര്യ ബസ് നിയന്ത്രണം വിട്ടു മറിഞ്ഞ് ഒമ്പതു യാത്രക്കാര്‍ മരിച്ചു 12 പേര്‍ക്കു അപകടത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തു. മുംബൈയില്‍ നിന്നു ലാത്തൂരിലേക്കു പുറപ്പെട്ട ബസ്സാണ് ബീഡ് ജില്ലയില്‍ വച്ചു തലകീഴായി മറിഞ്ഞത്. സംഭവസ്ഥലതെത്തിയ പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്നു രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.അമിതവേഗതയാണ് അപകടകാരണമെന്ന് രക്ഷപ്പെട്ട യാത്രക്കാര്‍ പറഞ്ഞു. പരിക്കേറ്റവരെ അഹ്മദ് നഗറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടം നടന്ന് സ്ഥലത്തു നിന്നു ഏകദേശം 70 കിലോമീറ്റര്‍ അകലെയാണ് ഈ ആശുപത്രി. ഞായറാഴ്ച പുലര്‍ച്ചെ 5.30ഓടെയാണ് അപകടമുണ്ടായത്.