അവഹേളനത്തിനെതിരേ നടപടിക്ക് വിപുലമായ അധികാരം വേണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍

0
92

ഭരണഘടനാ സ്ഥാപനമായിരുന്നിട്ടും തുടര്‍ച്ചയായി ആക്രമിക്കപ്പെടുന്ന സാഹചര്യത്തില്‍ വ്യത്യസ്ത ആവശ്യവുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍. കമ്മിഷനെ അവഹേളിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാനുള്ള അധികാരം വേണമെന്നാണ് കമ്മിഷന്റെ പുതിയ ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി നിയമ മന്ത്രാലയത്തിന് കേന്ദ്ര തെഞ്ഞെടുപ്പി കമ്മിഷന്‍ കത്തയക്കുകയും ചെയ്തു. ഭരിക്കുന്ന പാര്‍ട്ടിക്കുവേണ്ടിയാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രവര്‍ത്തിക്കുന്നതെന്ന രാഷ്ട്രീയ കക്ഷികളുടെ നിരന്തര ആരോപണങ്ങളെ തുടര്‍ന്നാണ് അസാധാരണമായ ആവശ്യമുന്നയിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തയാറായിരിക്കുന്നത്.

1971 ലെ കോടതിയലക്ഷ്യ നിയമത്തില്‍ ഭേദഗതി വരുത്തി തിരഞ്ഞെടുപ്പ് കമ്മീഷനെ അവഹേളിക്കുന്ന വ്യക്തികള്‍ക്കോ, സംഘടനകള്‍ക്കോ എതിരെ നടപടിയെടുക്കാനുള്ള അധികാരം നല്‍കണമെന്നാണ് കമ്മിഷന്‍ പ്രധാനമായും ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞമാസമാണ് ഇത്തരമൊരു കത്ത് നിയമമന്ത്രാലയത്തിന് അയച്ചിരിക്കുന്നത്. പാകിസ്ഥാനിലെ തെരഞ്ഞെടുപ്പ് കമ്മിഷന് ഇത്തരത്തിലുള്ള അധികാരങ്ങളുണ്ടെന്നും കത്തില്‍ സൂചിപ്പിക്കുന്നു.