ആരോഗ്യ, വിദ്യാഭ്യാസ, സേവന മേഖലകളിൽ സർക്കാർ ശക്തമായി ഇടപെടും: മുഖ്യമന്ത്രി

0
119

ആരോഗ്യ, വിദ്യാഭ്യാസ, സേവന മേഖലകളിൽ സംസ്ഥാന സർക്കാർ ശക്തമായി ഇടപെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഭിന്നശേഷിക്കാർക്കായി സർക്കാർ ആവിഷ്‌കരിച്ച അനുയാത്ര പദ്ധതിയുടെ നിർവഹണോദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നവകേരളത്തിലൂടെ പുതിയ വികസന മാതൃക അവതരിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഭിന്നശേഷിക്കാർക്ക് സംവരണം ലഭിക്കേണ്ട അവസരങ്ങളിൽ അത് ഉറപ്പാക്കും. മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്കായി മാതൃകാ ശിശു പുനരധിവാസ കേന്ദ്രങ്ങൾ സ്ഥാപിക്കും. പ്രത്യേക പരിഗണന ആവശ്യമുള്ള സ്ഥലങ്ങളിൽ അതിനുള്ള സംവിധാനമൊരുക്കും. അട്ടപ്പാടിയിൽ ഈ വർഷം തന്നെ ഇതിന് തുടക്കം കുറിയ്ക്കും.സ്പെഷ്യൽ അംഗൻവാടികളും തുറക്കും. 31 കോടി രൂപയാണ് പദ്ധതി നടപ്പാക്കുന്നതിന് വകയിരുത്തിയിട്ടുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു.