ഇന്ന് കർണ്ണാടക ബന്ദ്

0
140

ബംഗളൂരു: മഹാദായി, മേക്കെദത്തു നദീജല പദ്ധതികൾ നടപ്പാക്കുക, കാർഷിക വായ്പകൾ എഴുതിത്തള്ളുക എന്നീ ആവശ്യങ്ങൾ ഉന്നയിന്ന് കന്നട അനുകൂല സംഘടനകൾ ഇന്ന് ബന്ദ് നടത്തും. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ബന്ദ്. എന്നാൽ ബന്ദുമായി സഹകരിക്കില്ലെന്ന് വിവിധ സംഘടനകൾ വ്യക്തമാക്കി. ബസ്, ഓട്ടോ, കാബ് എന്നിവ സർവീസ് നടത്തും. സർക്കാർ ഓഫീസുകളും സ്‌കൂൾ, ബാങ്ക് എന്നിവ തുറന്ന് പ്രവർത്തിക്കും. എന്നാൽ ട്രെയിനുകൾ തടഞ്ഞും ദേശീയ സംസ്ഥാന പാതകൾ ഉപരോധിച്ചും ബന്ദ് ശക്തമാക്കുമെന്ന് സംഘടനാ ഭാരവാഹികൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കേരളത്തിലേയ്ക്കുള്ള സർവീസുകളൊന്നും കെഎസ്ആർടിസി റദ്ദാക്കിയിട്ടില്ല. കർണാടക ആർടിസിയും ബിഎംടിസി ബസുകളും മെട്രോയും സർവീസ് നടത്തും.