ഉപരാഷ്ട്രപതിക്ക് തലസ്ഥാനത്ത് ഊഷ്മള സ്വീകരണം

0
125

അനുയാത്ര’ പദ്ധതിയുടെ നിർവഹണോദ്ഘാടനത്തിനെത്തിയ ഉപരാഷ്ട്രപതി എം. ഹാമിദ് അൻസാരിക്ക് തലസ്ഥാനത്ത് ഊഷ്മള വരവേൽപ്പ്. വൈകിട്ട് 3.45 ന് എയർ ഫോഴ്സ് ടെക്നിക്കൽ ഏരിയയിൽ പ്രത്യേക വിമാനമിറങ്ങിയ ഉപരാഷ്ട്രപതിയെ ഗവർണർ പി.സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. ആരോഗ്യ മന്ത്രി കെ.കെ.ശൈലജ, സഹകരണ – ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, മേയർ വി.കെ.പ്രശാന്ത്, ചീഫ് സെക്രട്ടറി നളിനി നെറ്റോ, സംസ്ഥാന പോലീസ് മേധാവി ടി.പി. സെൻകുമാർ, ജില്ലാ കളക്ടർ എസ്. വെങ്കിടേസപതി, സിറ്റി പോലീസ് കമ്മീഷണർ ജി. സ്പർജൻ കുമാർ, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ ഉപരാഷ്ട്രപതിയെ സ്വീകരിക്കാനെത്തി. ടാഗോർ തീയറ്ററിൽ ചടങ്ങിൽ പങ്കെടുത്തശേഷം 5.40 ഓടെ ഉപരാഷ്ട്രപതി ദൽഹിയിലേക്ക് മടങ്ങി. വിമാനത്താവളത്തിൽ ഉപരാഷ്ട്രപതിക്ക് ഗവർണർ പി. സദാശിവത്തിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. മന്ത്രി കെ.കെ. ശൈലജ, മേയർ വി.കെ. പ്രശാന്ത്, മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.