ഉപരാഷ്ട്രപതി ഇന്ന് തിരുവനന്തപുരത്ത് അനുയാത്രാ പദ്ധതി ഉദ്ഘാടനം ചെയ്യും

0
133

ഉപരാഷ്ട്രപതി ഹമീദ് അൻസാരി ഇന്ന് തിരുവനന്തപുരത്ത് എത്തും. വൈകിട്ട് മൂന്നിന്  ബാംഗ്ലൂരിൽ നിന്നും പ്രത്യേക വിമാനത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിലെ എയർഫോഴ്സിന്റെ  പ്രത്യേക ടെക്നിക്കൽ ഏരിയയിൽ എത്തുന്ന ഉപരാഷ്ട്രപതിയെ സംസ്ഥാന ഗവർണർ ജസ്റ്റിസ് പി.സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ, ആരോഗ്യവകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചർ, മേയർ വി.കെ.പ്രശാന്ത് എന്നിവർ ചേർന്ന് സ്വീകരിക്കും.  തുടർന്ന് ടാഗോർ തീയേറ്ററിൽ  അനുയാത്രാ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിക്കും.   4.35ന് പ്രത്യേക വിമാനത്തിൽ ഉപരാഷ്ട്രപതി ഡൽഹിയിലേക്ക് മടങ്ങും.

കേരളത്തെ അംഗപരിമിത സൗഹൃദ സംസ്ഥാനമാക്കാൻ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച പ്രത്യേക കാമ്പയിനായ’അനുയാത്ര (Walking Together)യുടെ നിർവഹണോദ്ഘാടനം  ഉപരാഷ്ട്രപതി ഹാമിദ് അൻസാരി നിർവഹിക്കും. തിരുവനന്തപുരം ടാഗോർ തീയറ്ററിൽ െവെകിട്ട് 3.30ന് നടക്കുന്ന ചടങ്ങിൽ ഗവർണർ പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ, ആരോഗ്യ-സാമൂഹ്യനീതി മന്ത്രി കെ.കെ. ശൈലജ ടീച്ചർ, വി.എസ്. ശിവകുമാർ എം.എൽ.എ, നഗരസഭാ മേയർ വി.കെ. പ്രശാന്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, സാമൂഹ്യനീതിവകുപ്പ് സെക്രട്ടറി റാണി ജോർജ്, സാമൂഹ്യനീതി വകുപ്പ് ഡയറക്ടർ ടി.വി. അനുപമ, ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജീവ് സദാനന്ദൻ, നാഷണൽ ഹെൽത്ത് മിഷൻ ഡയറക്ടർ കേശവേന്ദ്രകുമാർ, സാമൂഹ്യ സുരക്ഷാ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ബി. മുഹമ്മദ് അഷീൽ, മജീഷ്യൻ ഗോപിനാഥ് മുതുകാട് എന്നിവർ  പങ്കെടുക്കും.  സാമൂഹ്യനീതിവകുപ്പും സാമൂഹ്യ സുരക്ഷാമിഷനും സംയുക്തമായി വിവിധവകുപ്പുകളുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.