ഗംഗ മലിനമാക്കുന്നവർക്ക് 100 കോടി രൂപ പിഴ; ഏഴ് വർഷം തടവ്

0
479

ഗംഗാനദി മലിനമാക്കുന്നവർക്ക് കഠിന ശിക്ഷയുമായി കേന്ദ്ര സർക്കാർ. ഗംഗാനദിയെ മലിമാക്കുന്നവർക്ക് ഏഴ് വർഷം തടവും 100 കോടി രൂപ പിഴയും ശിക്ഷ ലഭിക്കുന്നതരത്തിലുള്ള നിയമ നിർമ്മാണത്തിനാണ് കേന്ദ്രം ഒരുങ്ങുന്നത്. ബില്ലിന്റെ കരട് കേന്ദ്ര സമിതി തയ്യാറാക്കിയിട്ടുണ്ട്.
നേരത്തെ ഉത്തരാഖണ്ഡ് ഹൈക്കോടതി ഗംഗാനദി ഒരു ജീവിക്കുന്ന അസ്തിത്വമായി പ്രഖ്യാപിച്ചിരുന്നു. ഇത് വ്യക്തികളുടെ അവകാശാധികാരങ്ങൾ ഗംഗാനദിക്ക് ലഭ്യമാകും.
2017ലെ ഗംഗ ദേശീയ നദി ബിൽ അനുസരിച്ച് ഗംഗ മലിനമാക്കുക, നദീതടത്തിൽ കുഴികളുണ്ടാക്കുക, ജലപ്രവാഹത്തിന് തടസമുണ്ടാക്കുക, അനുവാദമില്ലാതെ ജട്ടികൾ നിർമ്മിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ നിയമ ലംഘനത്തിന്റെ പട്ടികയിൽ വരും. നദീ സംരക്ഷണത്തിന് കൂടുതൽ ഊന്നൽ നൽകിക്കൊണ്ടാണ് നിയമ നിർമ്മാണം നടത്തുന്നതെന്നാണ് കേന്ദ്ര സർക്കാരിന്റെ വാദം.