കുളിമുറിയില്‍ കുളിക്കാന്‍ കയറിയ എഴ് വയസുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം ജില്ലയില്‍ പോത്തന്‍കോട് കാട്ടായ്കോണം കൂനയില്‍ ക്ഷേത്രത്തിനു സമീപം പല്ലവിയില്‍ സജികുമാറിന്റെയും മഹേശ്വരിയുടെയും മകള്‍ കാവ്യ എം.എസിനെയാണ് ഞായറാഴ്ച വൈകുന്നേരം 5.30 ഓടെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കുട്ടി എല്ലാ ദിവസവും ഒറ്റയ്ക്കാണ് കുളിച്ചിരുന്നതെന്നും സമയം കഴിഞ്ഞിട്ടും കാണാത്തതിനെ തുടര്‍ന്ന് കുളിമുറിയില്‍ മാതാപിതാക്കള്‍ നോക്കുമ്പോള്‍ കുട്ടിയെ കഴുത്തില്‍ തോര്‍ത്ത് ചുറ്റി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു എന്നും പോലിസ് പറയുന്നു. തുടര്‍ന്ന് മാതാപിതാക്ക ള്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പോത്തന്‍കോട് മേരി മാതാ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ് മരിച്ച കാവ്യ.