ദുബൈ എയര്‍പോര്‍ട്ടില്‍ ഇനി പാസ്‌പോര്‍ട്ട് വേണ്ട; മൊബൈല്‍ ഫോണ്‍ മതി

0
182

ലോകത്ത് ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളില്‍ ഒന്നായ ദുബൈ വിമാനത്താവളം കൂടുതല്‍ ഹൈടെക് ആകുന്നു. പാസ്പോര്‍ട്ടിന് പകരം ഇനി ദുബായ് എയര്‍പോര്‍ട്ടില്‍ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കാം. സ്മാര്‍ട്ട് ഫോണില്‍ എമിറേറ്റ്സ് സ്മാര്‍ട്ട് വാലെറ്റ് ഉപയോഗിച്ചാല്‍ പാസ്പോര്‍ട്ടിനും എക്പ്രസ് ഗെയിറ്റ് കാര്‍ഡിനും പകരമായി ദുബായ് വിമാനത്താവളത്തില്‍ ഉപയോഗിക്കാനാകും. പരിശോധനാനടപടികള്‍ വേഗത്തിലാക്കാനും യാത്രക്കാര്‍ക്ക് അനാവശ്യ താമസം ഒഴിവാക്കാനും ലക്ഷ്യമുട്ടുകൊണ്ടുള്ളതാണ് പുതിയ നീക്കം.

വിമാനത്താവളത്തിലെ ഡിപ്പാര്‍ച്ചല്‍ ടെര്‍മിനലില്‍ നടന്ന ചടങ്ങില്‍ സ്മാര്‍ട്ട് വാലെറ്റ് പുറത്തിറക്കി. യാത്രക്കാരുടെ വ്യക്തി വിവരങ്ങള്‍, എമിറേറ്റ്സ് തിരിച്ചറിയല്‍ കാര്‍ഡ്, പാസ്പോര്‍ട്ട് എന്നിവയിലെ വിവരങ്ങള്‍, ഈ-ഗേറ്റ് കാര്‍ഡിലെ വിവരങ്ങള്‍, തുടങ്ങിയവ പുതിയ പദ്ധതിയുമായി ബന്ധിപ്പിക്കും. ഇതോടെ വിപ്ലവകരമായ മാറ്റമാണ് ഈ രംഗത്ത് ഉണ്ടാകാന്‍ പോകുന്നത്.