നിയന്ത്രണ രേഖ ലംഘിച്ച് വീണ്ടും പാക് വെടിവയ്പ്

0
108


ശ്രീനഗർ: വെടിനിർത്തൽ കരാർ ലംഘിച്ച് പൂഞ്ച് സെക്ടറിൽ പാകിസ്ഥാൻ സൈന്യത്തിന്റെ വെടിവെപ്പും ഷെല്ലാക്രമണവും.  ഇന്ത്യ ശക്തമായ തിരിച്ചടി നൽകി. പൂഞ്ച് ജില്ലയിലെ കൃഷ്ണ ഖാട്ടി സെക്ടറിൽ രാവിലെ 6.20 മുതലാണ് പാക് സൈന്യം വെടിവെപ്പ്  തുടങ്ങിയത്.
ശനിയാഴ്ച നിയന്ത്രണരേഖ ലംഘിച്ച് മേഖലയിൽ പാക് സൈന്യം ശക്തമായ വെടിവെപ്പ് നടത്തിയിരുന്നു. ജമ്മു കശ്മീരിലെ രജൗറി, സാംബ മേഖലകളിലും കഴിഞ്ഞ ദിവസങ്ങളിൽ വെടിനിർത്തൽ കരാർ ലംഘനം നടത്തിയിരുന്നു. രണ്ടു ദിവസത്തിനിടെ കൃഷ്ണ ഖാട്ടി സെക്ടറിൽ പാകിസ്താൻ നടത്തുന്ന രണ്ടാമത്തെ വെടിനിർത്തൽ കരാർ ലംഘനമാണിത്.