പൂഞ്ചില്‍ പാക് വെടിവയ്പ്പ്

0
64

ജമ്മു കശ്മീരിലെ നിയന്ത്രണരേഖയിലുള്ള പൂഞ്ച് സെക്ടറില്‍ പാകിസ്ഥാന്‍ വെടിവയ്പ്പ് നടത്തി. പൂഞ്ച് ജില്ലയിലെ കൃഷ്ണ ഖാട്ടി സെക്ടറില്‍ രാവിലെ 6.20 മുതലാണ് പാക് സൈന്യം കരാര്‍ ലംഘിച്ച് വെടിവപ്പ് തുടങ്ങിയത്. രണ്ടു ദിവസത്തിനിടെ ഇവിടെ പാകിസ്ഥാന്‍ നടത്തുന്ന രണ്ടാമത്തെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമാണിത്. ശനിയാഴ്ചയും മേഖലയില്‍ പാക് സൈന്യം ശക്തമായ വെടിവെപ്പ് നടത്തിയിരുന്നു. ജമ്മു കശ്മീരിലെ രജൗറി, സാംബ മേഖലകളിലും പാക് സൈന്യം കഴിഞ്ഞ ദിവസങ്ങളില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടത്തിയിരുന്നു.

ഇതിനെല്ലാം തന്നെ ഇന്ത്യന്‍ സൈന്യം ശക്തമായ തിരിച്ചടി നല്‍കുന്നുണ്ട്.