മെലനിയയും മകനും വൈറ്റ് ഹൗസില്‍ താമസമാക്കി

0
113

യു.എസ്. പ്രസിഡന്റായി ഡോണള്‍ഡ് ട്രമ്പ് ചുമതലയേറ്റ് ആറ് മാസമായെങ്കിലും ഭാര്യ മെലനിയ ട്രമ്പും മകന്‍ ബാറോണും ഇതുവരെ വൈറ്റ് ഹൗസിലേക്ക് താമസം മാറ്റിയിരുന്നില്ല. ഒടുവില്‍ അവര്‍ പ്രസിഡന്റിന്റെ ഔദ്‌യോഗിക വസതിയായ വൈറ്റ്ഹൗസിലേക്ക് താമസം മാറിയിരിക്കുന്നു. മകന്‍ ബാറോണിന്റെ പഠനവുമായി ബന്ധപ്പെട്ട് മെലനിയ ന്യൂയോര്‍ക്കിലായിരുന്നു ഇരുവരും ഇതുവരെ താമസിച്ചിരുന്നത്. പഠനം പൂര്‍ത്തിയായതോടെ വൈറ്റ് ഹൗസിലേക്ക് താമസം മാറുകയായിരുന്നു.

ന്യൂജേഴ്‌സിയില്‍ വച്ച് മെലനിയയുടെ രക്ഷിതാക്കളും അവര്‍ക്കൊപ്പം ഉണ്ടായിരുന്നു. ട്രമ്പിനൊപ്പമാണ് ഇരുവരും വൈറ്റ് ഹൗസിലേക്ക് എത്തിയത്. വൈറ്റ് ഹൗസില്‍ എത്തിയതിനുശേഷം ജനല്‍വാതിലിലൂടെ പുറത്തേക്കുള്ള ചിത്രം മെലനിയ ട്വീറ്റ് ചെയ്തിരുന്നു.