മേധാ പട്കറും യോഗേന്ദ്ര യാദവും പോലീസ് പിടിയിൽ

0
125

മധ്യപ്രദേശിലെ കർഷക പ്രക്ഷോഭത്തിനിടെ കൊല്ലപ്പെട്ട കർഷകരുടെ വീട് സന്ദർശിക്കാനെത്തിയ സാമൂഹിക പ്രവർത്തക മേധാ പട്കർ, സ്വരാജ് ഇന്ത്യ നേതാവ് യോഗേന്ദ്ര യാദവ്, സ്വാമി അഗ്നിവേശ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു വിട്ടയച്ചു.
മധ്യപ്രദേശിലെ രത്‌ലാം ജില്ലയ്ക്ക് സമീപം ദോദ്ദാർ ടോൾപ്ലാസയിലാണ് മുപ്പതോളം പ്രവർത്തകരടങ്ങുന്ന സംഘത്തെ പോലീസ് തടഞ്ഞത്. പോലീസ് തടഞ്ഞതോടെ സംഘം മോവ്‌നീമുച്ച് ഹൈവേയിൽ കുത്തിയിരിപ്പ് സമരം ആരംഭിച്ചു. ഗതാഗതം സ്തംഭിച്ചതിനെത്തുടർന്ന് അവരെ അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. കർഷക സമരത്തെതുടർന്ന് പ്രഖ്യാപിച്ച കർഫ്യൂ പിൻവലിച്ച സാഹചര്യത്തിൽ സാമൂഹിക പ്രവർത്തകരുടെ സന്ദർശനം സമാധാനന്തരീക്ഷം വീണ്ടും തകർക്കുമെന്നാരോപിച്ചാണ് സംഘത്തെ തടഞ്ഞതെന്ന് പോലീസ് പറഞ്ഞു.