ശ്രീവത്സം ഗ്രൂപ്പ്: എം കെ ആർ പിള്ളയ്ക്ക് സോണിയാഗാന്ധിയുടെ ഓഫീസുമായും ബന്ധം

0
103

കോടികൾ അനധികൃതമായി നിക്ഷേപം നടത്തിയ ശ്രീവത്സം ഗ്രൂപ്പിന്റെ ഉടമ എം കെ ആർ പിള്ളയുടെ വളർച്ചയ്ക്ക് സഹായിച്ചത് എഐസിസി അധ്യക്ഷ സോണിയഗാന്ധിയുടെ വിശ്വസ്തൻ. സോണിയയുമായി അടുത്ത ബന്ധം പുലർത്തുന്ന ഈ മലയാളിയാണ് നാഗാലാൻഡ് പൊലീസിൽ അഡീഷണൽ എസ്പിയായി വിരമിച്ച പിള്ളയെ രാഷ്ട്രീയ നേതൃത്വവുമായി അടുപ്പിച്ചത്.കോൺഗ്രസ് ആസ്ഥാനത്തെ പ്രമുഖനും പിള്ളയുമായുള്ള അടുത്ത ബന്ധത്തിന്റെ വിവരങ്ങൾ അന്വേഷണ ഏജൻസികൾക്ക് ലഭിച്ചിട്ടുണ്ട്. ഭരണതലത്തിലടക്കം സ്വാധീനം ചെലുത്താൻ കഴിയും വിധം പിള്ളയ്ക്ക് ബന്ധങ്ങൾ ഉണ്ടാക്കിക്കൊടുത്തത് ഈ പത്തനംതിട്ടക്കാരനാണ്. ഈ വഴിക്ക് അന്വേഷണം തുടരാൻ അന്വേഷണ ഏജൻസികൾക്ക് പദ്ധതിയുണ്ട്.

ശ്രീ​വ​ത്സം ഗ്രൂ​പ്​​ ഉ​ട​മ പ​ന്ത​ളം സ്വ​ദേ​ശി എം.​കെ.​ആ​ർ. പി​ള്ള കേ​ര​ള​ത്തി​ൽ ഇ​ട​പാ​ട്​ ന​ട​ത്തി​യ​ത്​ വ്യാ​ജ ക​മ്പ​നി​ക​ളു​ടെ പേ​രി​ലെ​ന്ന്​ ആ​ദാ​യ നി​കു​തി വ​കു​പ്പ്​ ക​ണ്ടെ​ത്തിയിട്ടുണ്ട് . ഭാ​ര്യ വ​ന​ജ​ക്കും മ​ക്ക​ളാ​യ അ​രു​ൺ രാ​ജി​നും വ​രു​ൺ രാ​ജി​നും പു​റ​മെ ആ​ദി​വാ​സി സ്​​ത്രീ​യെ വി​വി​ധ സ്​​ഥാ​പ​ന​ങ്ങ​ളു​ടെ ഡ​യ​റ​ക്​​ട​റാ​യി നി​യ​മി​ച്ചി​രു​ന്നു. പ​ന്ത​ള​ത്തെ മു​ട്ട​ത്ത്​ ഫൈ​നാ​ൻ​സേ​ഴ്​​സ്, കൊ​ച്ചി​യി​ലെ ഹോ​ളി ബേ​സി​ൽ ഡെവലപ്പെഴ്സ്​ സ്​​ഥാ​പ​ന​ങ്ങ​ളു​ടെ ഡ​യ​റ​ക്​​ട​ർ ബോര്‍​ഡം​ഗ​വും ഇ​വ​രാ​യി​രു​ന്നു​വെ​ന്നും ക​ണ്ടെ​ത്തി.

നാ​ഗാ​ലാ​ൻ​ഡ്​ പൊ​ലീ​സി​ൽ കോ​ൺ​സ്​​റ്റ​ബി​ളാ​യി ക​യ​റി​യ എം.​കെ. രാ​ജേ​ന്ദ്ര പി​ള്ള എ​ന്ന ‘പി​ള്ള സാ​റി’​ന്​ 400 കോ​ടി​യു​ടെ ക​ള്ള​പ്പ​ണ​മു​ണ്ടെ​ന്ന്​ ഇ​ൻ​കം ടാ​ക്​​സ്​ വി​ഭാ​ഗം വ്യാ​ഴാ​ഴ്​​ച ന​ട​ത്തി​യ റെ​യ്​​ഡി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. നാ​ഗാ​ലാ​ൻ​ഡി​ലും പ​ന്ത​ള​ത്തെ വീ​ട്ടി​ലും ന​ട​ത്തി​യ റെ​യ്​​ഡി​ലാ​ണ്​​ ക​ള്ള​പ്പ​ണം ക​ണ്ടെ​ത്തി​യ​ത്. ക​ള്ള​പ്പ​ണം കേ​ര​ള​ത്തി​ൽ എ​ത്തി​ക്കാ​ൻ നാ​ഗാ​ലാ​ൻ​ഡ്​ പൊ​ലീ​സ്​ ട്ര​ക്ക്​ ഉ​പ​യോ​ഗി​ച്ച​താ​യും അ​ധി​കൃ​ത​ർ സം​ശ​യി​ക്കു​ന്നു. പ​ന്ത​ള​ത്തെ വീ​ട്ടു​മു​റ്റ​ത്ത്​ നാ​ഗാ​ലാ​ൻ​ഡ്​ പൊ​ലീ​സി​​െൻറ ട്ര​ക്ക്​ പാ​ർ​ക്ക്​​ചെ​യ്​​തി​ട്ടു​ണ്ട്. ക​റ​ൻ​സി നോ​ട്ട്, സ്വ​ർ​ണം 10 വ​ർ​ഷ​മാ​യി കേ​ര​ള​ത്തി​ലേ​ക്ക്​ പൊ​ലീ​സ്​​ ട്ര​ക്ക്​ ഉ​പ​യോ​ഗി​ച്ച്​ ക​ട​ത്തി​െ​യ​ന്നും ആ​ദാ​യ​നി​കു​തി വ​കു​പ്പ്​​ ഉ​ദ്യോ​ഗ​സ്​​ഥ​ർ പ​റ​യു​ന്നു.

ഷി​ല്ലോ​ങി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത വൃ​ന്ദാ​വ​ൻ ബി​ൽ​ഡേ​​ഴ്​​സ്​ എ​ന്ന സ്​​ഥാ​പ​ന​ത്തി​ലും ഡ​യ​റ​ക്​​ട​ർ ഇൗ ​ആ​ദി​വാ​സി സ്​​ത്രീ​യാ​ണ്​. നാ​ഗാ​ലാ​ൻ​ഡി​ൽ അ​ഡീ​ഷ​ന​ൽ എ​സ്.​പി​യാ​യി വി​ര​മി​ച്ച എം.​ആ​ർ.​കെ. പി​ള്ള​യു​ടെ ഉ​ട​മ​സ്​​ഥ​ത​യി​ലു​ള്ള​താ​ണ്​ ശ്രീ​വ​ത്സം ഗ്രൂ​പ്​. അ​ഞ്ച്​ ജ്വ​ല്ല​റി​ക​ൾ, വ​സ്​​ത്ര​വ്യാ​പാ​ര​സ്​​ഥാ​പ​ന​ങ്ങ​ൾ, ഹോ​ട്ട​ലു​ക​ൾ, വാ​ഹ​ന​ഷോ​റൂ​മു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളു​ടെ ന​ട​ത്തി​പ്പു​കാ​രാ​ണ്. റാ​ന്നി, ഹ​രി​പ്പാ​ട്​ കേ​ന്ദ്രീ​ക​രി​ച്ച്​ റി​യ​ൽ എ​സ്​​റ്റേ​റ്റ്​ ബി​സി​ന​സു​ണ്ട്. ഡ​ൽ​ഹി, ബം​ഗ​ളൂ​രു, മ​സൂ​റി, തി​രു​ച്ചി എ​ന്നി​വി​ട​ങ്ങ​ളി​ൽ ഫ്ലാ​റ്റു​ക​ളു​ണ്ടെ​ന്ന്​ ആ​ദാ​യ​നി​കു​തി വ​കു​പ്പ്​ ക​ണ്ടെ​ത്തി. ആ​റു​വ​ർ​ഷം​ മു​മ്പ്​ പി​ള്ള​യു​ടെ മ​ക​ൻ അ​രു​ൺ രാ​ജ്​ കൊ​ല്ല​ത്ത്​ ന​ട​ത്തി​യ സാ​മ്പ​ത്തി​ക ഇ​ട​പാ​ടും അ​ധി​കൃ​ത​ർ പ​രി​ശോ​ധി​ക്കും. 12 കോ​ടി മ​തി​പ്പു​വി​ല​യു​ള്ള കൊ​ല്ല​ത്തെ സ്​​ഥ​ല​വും കെ​ട്ടി​ട​വും മൂ​ന്നു​കോ​ടി​ക്കാ​ണ്​ ഇ​ട​പാ​ട്​​ ന​ട​ത്തി​യ​ത്. ബാ​ക്കി തു​ക നാ​ഗാ​ലാ​ൻ​ഡി​ലെ ക​ട​ലാ​സ്​ ക​മ്പ​നി​ക​ൾ വി​ദേ​ശ​ത്ത്​ നി​ക്ഷേ​പി​ച്ച​താ​യി ഉ​ദ്യോ​ഗ​സ്​​ഥ​ർ ക​ണ്ടെ​ത്തി. പി​ള്ള​ക്ക്​ നാ​ഗാ​ലാ​ൻ​ഡ്​ ഡി.​ജി.​പി ഒാ​ഫി​സി​ൽ ക​ൺ​സ​ൾ​ട്ട​ൻ​റ്​ ചു​മ​ത​ല​യു​ണ്ട്. നാ​ഗാ​ലാ​ൻ​ഡി​ലെ രാ​ഷ്​​ട്രീ​യ​ക്കാ​രും ഉ​ദ്യോ​ഗ​സ്​​ഥ​രും ക​ള്ള​പ്പ​ണം നി​ക്ഷേ​പി​ക്കു​ന്ന​ത്​ ഇ​ദ്ദേ​ഹ​ത്തി​​െൻറ സ്​​ഥാ​പ​ന​ത്തി​ലാ​ണെ​ന്നും വി​വ​ര​മു​ണ്ട്. മി​ക​ച്ച പൊ​ലീ​സ്​ സേ​വ​ന​ത്തി​ന്​ 2005ൽ ​പ്ര​സി​ഡ​ൻ​റി​​െൻറ മെ​ഡ​ൽ നേ​ടി​യ വ്യ​ക്​​തി​യാ​ണ്​ പി​ള്ള. പി​ള്ള​യു​ടെ ​േക​ര​ളം, ക​ർ​ണാ​ട​ക, നാ​ഗാ​ലാ​ൻ​ഡ്​ എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്​​ഥാ​പ​ന​ങ്ങ​ളി​ൽ ഒ​രു​മി​ച്ചാ​ണ്​ ക​ഴി​ഞ്ഞ ദി​വ​സം റെ​യ്​​ഡ്​ ന​ട​ത്തി​യ​ത്.