ആരോപണം തള്ളി അണ്ണാ ഡി.എം.കെ. എം.എല്‍.എ. എസ്.എസ്.ശരവണന്‍

0
91

എടപ്പാടി പളനിസാമി സര്‍ക്കാരിന് അനുകൂലമായി വോട്ട് ചെയ്യാന്‍ എ.ഐ.എ.ഡി.എം.കെ. (അമ്മ) ജനറല്‍ സെക്രട്ടറി ശശികലയും സംഘവും കോഴ നല്‍കിയെന്ന ഒളികാമറാ ഓപ്പറേഷന്‍ ദൃശ്യങ്ങളെ തള്ളി എസ്.എസ്.ശരവണന്‍ എം.എല്‍.എ.

ഒളികാമറ ഉപയോഗിച്ചെടുത്ത ദൃശ്യങ്ങളില്‍ കാണുന്നത് താനാണെങ്കിലും ശബ്ദം തന്റേതല്ലെന്നാണ് ശരവണന്‍ പറയുന്നത്.

എ.ഐ.എ.ഡി.എം.കെയുടെ മധുര സൗത്ത് എം.എല്‍.എയാണ് എസ്.എസ്.ശരവണന്‍. എടപ്പാടി സര്‍ക്കാരിനെ പിന്തുണയ്ക്കുന്നതിനു തനി അരസ്, കരുണാസ്, തമീമുല്‍ അന്‍സാരി എന്നീ എം.എല്‍.എമാര്‍ 10 കോടി രൂപ വാങ്ങിയെന്നാണ് ശരവണന്‍ ഒളികാമറ ഓപ്പറേഷനില്‍ സമ്മതിക്കുന്നത്.