എ.എഫ്.സി. ഏഷ്യാകപ്പ് യോഗ്യതാറൗണ്ടിൽ കിർഗിസ്താനെതിരെ ഇന്ത്യക്ക് ഒരു ഗോള്‍ ജയം. ഒഴിഞ്ഞ ഒന്നാം പകുതിക്കുശേഷം 68-ാം മിനിറ്റിൽ ക്യാപ്റ്റൻ സുനിൽ ഛേത്രിയാണ് ഇന്ത്യയുടെ ഗോൾ നേടിയത്. ഛേത്രി കിര്‍ഗിസ്ഥാന്‍ എതിരായി നേടുന്ന കരിയറിലെ മൂന്നാം ഗോളാണിത്. തുടര്‍ച്ചയായ രണ്ടാം ജയത്തോടെ ഇന്ത്യ എ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനവും യോഗ്യതാ പ്രതീക്ഷയും നിലനിര്‍ത്തി.
ആദ്യ പകുതിയിലെ നിരാശയ്ള്ക്ക് ശേഷം രണ്ടാം പകുതിയിലാണ് സ്റ്റേഡിയം നിറഞ്ഞെത്തിയ ആരാധകര്‍ക്ക് ആര്‍പ്പു വിളിക്കാന്‍ അവസരം ഉണ്ടായത്. മുഴുവൻ കിർഗിസ്താൻ മധ്യനിരയെയും പ്രതിരോധത്തെയും കബളിപ്പിച്ച് ഛേത്രി നൽകിയ പന്ത് ജെജെ കൃത്യമായി ക്യാപ്റ്റന്‍ തിരിച്ചുനൽകി. ഛേത്രിയുടെ ഗ്രൗണ്ടറിന് മുന്നിൽ കിർഗിസ്താൻ ഗോളി നിസ്സഹായനായി.ഗോളിനോടുത്തെത്തിയ അവസരങ്ങൾ ഇരു ടീമുകൾക്കും ഒന്നാം പകുതിയിൽ ലഭിച്ചിട്ടില്ല. പേരിന് മേൽക്കൈ ഇന്ത്യയ്ക്കായിരുന്നു. ക്യാപ്റ്റൻ സുനിൽ ഛേത്രിക്കും ജെജെയ്ക്കുമെല്ലാം ഇടയ്ക്കെങ്കിലും എതിർ ഗോൾമുഖത്ത് ഭീഷണി സൃഷ്ടിക്കാനായി.
ഗോൾ മടക്കാൻ കിർഗിസ്താൻ പൊരുതുന്നതിനിടെ കളിയുടെ അവസാന നിമിഷം ഛേത്രിക്ക് ഒരവസരം ലഭിച്ചെങ്കിലും അത് വലയിലാക്കാൻ ഇന്ത്യൻ നായകന് കഴിഞ്ഞില്ല. എന്നാൽ, അടുത്ത നിമിഷം ലക്സിന്റെ ഒരു ഗോളവസരം തടഞ്ഞ് ഗോളി ഗുർപ്രീത് ഇന്ത്യയ്ക്കു ജീവൻ തിരിച്ചുനൽകി.രണ്ടാം പകുതിയിൽ തന്നെ നിരവധി അവസരങ്ങൾ തുലച്ചു കളഞ്ഞശേഷമാണ് കിർഗിസ്താൻ ഈ ഗോൾ വഴങ്ങിയത്. 60-ാം മിനിറ്റിൽ ഇസ്രേലോവിന്റെ ഒരു ശ്രമം ഒന്നാന്തരമായാണ് ഇന്ത്യൻ ഗോളി ഗുർപ്രീത് തടഞ്ഞത്. 57-ാം മിനിറ്റിൽ പ്രതിരോധക്കാരില്ലാത്ത ബോക്സിൽ ഛേത്രിയും ഒരു അവസരം നഷ്ടമാക്കി. അതിന് തൊട്ട് മുൻപ് ഇസ്രേലോവിന്റെ ഒരു ഷോട്ട് ക്രോസ് ബാറിൽ ഇടിച്ചുമടങ്ങി.ഗോൾ ഒഴിഞ്ഞ ഒന്നാം പകുതിയിൽ ഇരു ടീമുകൾക്കും ഏതാണ്ട് തുല്ല്യമായ അവസരങ്ങളാണ് ലഭിച്ചത്. എന്നാൽ ഗോളിനോടടുത്ത അവസരങ്ങൾ രണ്ട് കൂട്ടർക്കും ലഭിച്ചില്ല. പേരിന് മുൻതൂക്കം ഇന്ത്യയ്ക്കായിരുന്നു.
മുഹമ്മദ് റഫീക്കിനെയും റോബിന് സിംഗിനെയും മാറ്റി യൂജിന്‍ ലിംഗ്ദോ, നായകന് ചെത്രി എന്നിവര്‍ക്ക് സ്റ്റീഫന്‍ കൊന്സ്ട്ടാന്റിന് അവസരം നല്കി. ബാംഗളൂരില്‍ ഇറങ്ങും മുന്‍പേ എ ഗ്രൂപ്പിൽ ഇരുടീമുകളും ആദ്യമത്സരത്തിൽ ജയംനേടി പോയന്റ് നിലയിൽ തുല്യതയിലായിരുന്നു . ഇന്ത്യ മ്യാൻമാറിനെയും കിർഗിസ്താൻ മക്കാവുവിനെയുമാണ് തോൽപ്പിച്ചത്. നേപ്പാളിനെതിരേ സന്നാഹമാത്സരത്തിൽ നേടിയ ജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ കളിക്കാനിറങ്ങിയത്. ഇരുടീമുകളുംതമ്മിലുള്ള മൂന്നാമത്തെ മുഖാമുഖം ആയിരുന്നു ഇത്.. 2007-ൽ ഇന്ത്യയും 2010-ൽ കിർഗിസ്താനും ജയിച്ചു.