കര്‍ഷക കുടുംബങ്ങളെ കാണാന്‍ പോയ ജ്യോതിരാദിത്യ സിന്ധ്യയെ അറസ്റ്റു ചെയ്തു

0
87

കര്‍ഷക സമരഭൂമിയിലേക്കുപോയ കോണ്‍ഗ്രസ് എം.പി. ജ്യോതിരാദിത്യ സിന്ധ്യയെ മധ്യപ്രദേശിലെ രത്‌ലാമിനടുത്തുവച്ച് അറസ്റ്റു ചെയ്തു. മാന്‍ഡസൂറിലെ സംഘര്‍ഷങ്ങളെ തുടര്‍ന്ന് പോലീസ് നടത്തിയ വെടിവയ്പ്പില്‍ മരിച്ച കര്‍ഷകരുടെ ബന്ധുക്കളെ കാണാനായി പോകവേയാണ് സിന്ധ്യയെ അറസ്റ്റു ചെയ്തത്. സിന്ധ്യ പോയ വാഹനവ്യൂഹം ദോഹാറിനടുത്തുവച്ച് തടയുകയായിരുന്നു.

രത്‌ലം എം.പി. കാന്തിലാല്‍ ബൂരിയ, മാന്‍ഡസുര്‍ എം.പിയായിരുന്ന മീനാക്ഷി നടരാജന്‍ എന്നിവര്‍ക്കൊപ്പമാണ് സിന്ധ്യ മാന്‍ഡസൂറിലേക്ക് പോയത്.