കശ്മീരിൽ ഭീകരാക്രമണം; 9 സൈനികർക്കു പരിക്ക്

0
116

കശ്മീരിൽ സിആർപിഎഫ് ക്യാമ്പിനുനേരെയുണ്ടായ ഭീകരാക്രമണത്തിൽ 9 സൈനികർക്കു പരിക്ക്. ദക്ഷിണകശ്മീർ പുൽവാമ ജില്ലയിലെ ട്രാൽ പ്രദേശത്തായിരുന്നു ഭീകരാക്രമണം. ഇന്ത്യൻ സേനയും ഭീകരരുമായി ഏറ്റുമുട്ടൽ തുടരുകയാണ്. 24 മണിക്കൂറിനിടെ മൂന്നു ഭീകരാക്രമണങ്ങളാണു തുടർച്ചയായി കശ്മീരിൽ ഉണ്ടായത്.

ഗ്രനേഡ് ആക്രമണമാണ് സിആർപിഎഫ് ക്യാമ്പിനുനേരെ ഉണ്ടായതെന്നു സൈനിക വൃത്തങ്ങൾ അറിയിച്ചു. സിആർപിഎഫിന്റെ 180 ബറ്റാലിയനു നേർക്കായിരുന്നു ഭീകരർ ഗ്രനേഡ് എറിഞ്ഞത്. ഒമ്പതു സൈനികർക്കു പരിക്കേറ്റു. മൂന്നു പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭീകരർക്കായുള്ള തിരച്ചിലും ഏറ്റുമുട്ടലും നടക്കുന്നതായാണ് റിപ്പോർട്ട്.

അതേസമയം. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹിസ്ബുൽ മുജാഹിദീൻ ഏറ്റെടുത്തു. പുൽവാമ ജില്ലയിലെ പദ്ഗമ്പോറയിലും ഗ്രനേഡ് ആക്രമണമുണ്ടായി. ഇവിടെ പൊലീസ് സ്റ്റേഷനുനേരെയാണ് അക്രമണം നടന്നതെന്നാണ് റിപ്പോർട്ട്. പസൽപോറ 22 രാഷ്ട്രീയ റൈഫിൾസ് ക്യാംപിനുനേരെ ഭീകരർ വെടിയുതിർത്തു. സൈനികർക്കു പരിക്കില്ലെന്നാണ് അറിയുന്നത്.