കേന്ദ്രത്തിനെതിരെ പ്രക്ഷോഭത്തിന് കാർഷിക സംഘടനകൾ

0
101

കാർഷിക കടം എഴുതിത്തള്ളുന്നവർ സ്വന്തമായി പണം കണ്ടെത്തണമെന്ന ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി പ്രഖ്യാപിച്ചതിന് പിന്നാലെ രാജ്യവ്യാപക കർഷക പ്രക്ഷോഭത്തിന് വിവിധ കാർഷിക സംഘടനകൾ.

കാർഷിക കടം എഴുതിതള്ളുക, കന്നുകാലി വിൽപന നിയന്ത്രിച്ചുകൊണ്ടുള്ള കേന്ദ്ര വിജ്ഞാപനം പിൻവലിക്കുക, എല്ലാ വിളകൾക്കും ഉൽപാദന ചെലവിനേക്കാൾ 50 ശതമാനത്തിലധികം താങ്ങുവില നിശ്ചയിക്കണമെന്ന സ്വാമിനാഥൻ കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കുക, കർഷകർ വെടിയേറ്റു മരിച്ച സംഭവത്തിൽ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ രാജിവെയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഈ മാസം 16ന് രാജ്യവ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കുക.

രാജ്യവ്യാപകമായി റോഡ്-റെയിൽ ഉപരോധമടക്കമുള്ള സമരപരിപാടികളുമായി മുന്നോട്ടുപോകാനാണ് മുന്നൂറോളം കർഷക സംഘടനകളുടെ കൂട്ടായ്മയായ ഭൂമി അധികാർ ആന്ദോളന്റെ തീരുമാനമെന്ന് സംഘടനാ നേതാക്കളായ വിജു കൃഷ്ണൻ, സഞ്ജീവ്, മധുരേഷ് എന്നിവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.