കേരള കോൺഗ്രസ് എമ്മിന്റെ നിർണ്ണായ യോഗം ഇന്ന്

0
82

കേരള കോൺഗ്രസ്സ് എമ്മിന്റെ നിർണായ സ്റ്റിയറിങ് കമ്മിറ്റി യോഗം ഇന്ന് കോട്ടയത്ത് ചേരും. മുന്നണിപ്രവേശനം സംബന്ധിച്ച് ചർച്ചകളും ഇന്നത്തെ യോഗത്തിലുണ്ടാകും. എൽഡിഎഫിൽ നിന്ന് കെ.എം. മാണിയെ മുഖ്യമന്ത്രിയാക്കാൻ നീക്കമുണ്ടായിരുന്നതായി ഉറപ്പിച്ച് പാർട്ടി മുഖപത്രം വീക്ഷണത്തിൽ കെ. എം. മാണിക്കെതിരെ കടന്നാക്രമണം നടത്തുകയും ചെയ്തത് യോഗം ഇന്ന് ചർച്ച ചെയ്യും. പാർട്ടിയിലെ എംപിമാർ, എംഎൽഎമാർ , സംസ്ഥാന ഭാരവാഹികൾ എന്നിവർക്കൊപ്പം ജില്ലാ പ്രസിഡന്റുമാരും യോഗത്തിൽ പങ്കെടുക്കും.