കൊച്ചി അമൃത ആശുപത്രിയിൽ വ്യാപക തൊഴിൽ നിയമലംഘനം

0
183

എറണാകുളം അമൃത ആശുപത്രിയിൽ തൊഴിൽ വകുപ്പ് നടത്തിയ മിന്നൽ പരിശോധനയിൽ വ്യാപകമായ തൊഴിൽ നിയമലംഘനങ്ങൾ കണ്ടെത്തി. മിനിമം വേതനം,ഓവർടൈം വേതനം എന്നിവ തൊഴിലാളികൾക്ക് നൽകുന്നില്ലെന്ന് പരിശോധനയിൽ കണ്ടെത്തി. ആശുപത്രിയോട് അനുബന്ധിച്ചുള്ള കൺസ്ട്രക്ഷൻ സൈറ്റിൽ പരിശോധന നടത്തിയതിൽ മതിയായ സുരക്ഷാ ക്രമീകരണങ്ങൾ പാലിച്ചിട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് നിർമ്മാണ പ്രവർത്തനങ്ങൾ അടിയന്തിരമായി നിർത്തിവെക്കാനും ഉത്തരവിട്ടിട്ടുണ്ട്. അപാകതകൾ പരിഹരിക്കാത്ത പക്ഷം നിമയ നടപടികൾ സ്വീകരിക്കുമെന്ന് മധ്യമേഖല റീജ്യണൽ ജോയിന്റ് ലേബർ കമ്മീഷണർ കെ. ശ്രീലാൽ, ജില്ല ലേബർ ഓഫീസർ കെ.എസ്. മുഹമ്മദ് സിയാദ് എന്നിവർ അറിയിച്ചു.