കോയമ്പത്തൂര്‍ ജയിലില്‍ മാവോയിസ്റ്റ് നേതാക്കളെ സന്ദര്‍ശിച്ച മലയാളികള്‍ റിമാന്‍ഡില്‍

0
106

കോയമ്പത്തൂര്‍ ജയിലില്‍ കഴിയുന്ന മാവോയിസ്റ്റ് നേതാക്കളെ സനര്‍ശനിക്കാനെത്തിയപ്പോള്‍ പെന്‍ഡ്രൈവ് കൈമാറി എന്ന കുറ്റത്തിന് തമിഴ്‌നാട് പോലീസ് കസ്റ്റഡിയിലെടുത്ത മലയാളികളെ റിമാന്‍ഡ് ചെയ്തു. ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം പ്രസിഡന്റ് പാണ്ടിക്കാട് സ്വദേശി സി.പി.റഷീദ്, തിരുവനന്തപുരം സ്വദേശി ഹരിഹര ശര്‍മ എന്നിവരെയാണ് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. തമിഴ്‌നാട് ക്യു ബ്രാഞ്ചാണ് ഇവരെകസ്റ്റഡിയിലെടുത്തത്.

ജയിലില്‍ കഴിയുന്ന ഷൈന, അനൂപ് എന്നിവരെ കാണാനാണ് റഷീദും ഹരിഹര ശര്‍മയും കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലിലെത്തിയത്. അതീവ സുരക്ഷയുള്ള ജയിലില്‍ ജീവനക്കാര്‍ നോക്കിനില്‍ക്കെ വസ്ത്രത്തിനുള്ളില്‍വച്ച് പെന്‍ഡ്രൈവ് കൈമാറാന്‍ ശ്രമിച്ചു എന്നതാണ് പോലീസിന്റെ വാദം. പക്ഷേ ഇതുസംബന്ധിച്ച് സ്ഥിരീകരണമില്ല. എന്നാല്‍ ഇവര്‍ കൈമാറാന്‍ ശ്രമിച്ച പെന്‍ഡ്രൈവുകളിലെ ഉളളടക്കം എന്തായിരുന്നു എന്നോ, ജയിലില്‍ കഴിയുന്നവര്‍ എന്തിനാണ് പുറത്തുനിന്നു വന്നവരില്‍നിന്നും പെന്‍ഡ്രൈവ് വാങ്ങാന്‍ ശ്രമിച്ചു തുടങ്ങിയ ചോദ്യങ്ങള്‍ക്കൊന്നും ഉത്തരമില്ല.