കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ തെറിച്ചു

0
220

തുടർച്ചയായ രാഷ്ട്രീയ സംഘർഷങ്ങളുണ്ടാകുന്ന കോഴിക്കോട്ടെ സിറ്റി പോലീസ് കമ്മീഷണർക്ക് സ്ഥാനചലനം. പുതിയ കമ്മീഷണറായി റെയിൽവേ എസ്പിയായിരുന്ന കാളിരാജ് മഹേഷ് കുമാർ സ്ഥാനമേൽക്കും.

സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്കെതിരെ ഉണ്ടായ കയ്യേറ്റശ്രമത്തിനും അമിത് ഷായുടെ സന്ദർശനത്തിനും ശേഷം കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങൾ വ്യാപക ആക്രമണങ്ങളാണുണ്ടായത്. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് തകർത്തതുമായി ബന്ധപ്പെട്ട് ഇടതു നേതാക്കൾ ഇടഞ്ഞതും കാരന്തൂർ മർക്കസിലെ വിദ്യാർഥി സമരവുമായി ബന്ധപ്പെട്ട് സ്ഥാപന മേധാവിക്കെതിരെ കേസെടുത്തുമാകാം സ്ഥാന ചലനത്തിന് കാരണമെന്നാണ് സൂചനകൾ.

അടുത്തിടെ സിപിഎം ഓഫീസിനു നേരെ ബോംബാക്രമണം നടന്നയുടൻ കമ്മീണറെ വിവരമറിയിച്ചെങ്കിലും ഉടനടി സ്ഥലത്തെത്താതെ ഡെപ്യൂട്ടി കമ്മീഷണർ പി.ബി. രാജീവിനെ അയച്ചതിൽ വിമർശനം നേരിട്ടിരുന്നു.  മാത്രമല്ല സംഘർഷാന്തരീക്ഷം ഉണ്ടായിരുന്ന സ്ഥലത്ത് കൂടുതൽ പോലീസിനെ നിയോഗിക്കാത്തതിന്റെ പേരിൽ പോലീസുകാരുടെ മുന്നിൽവെച്ച് ഒരു സിപിഎം നേതാവ് ഡപ്യൂട്ടി കമ്മീഷണറോട് തട്ടിക്കയറിയ സംഭവം വരെ ഉണ്ടായിരുന്നു.