ചാമ്പ്യൻസ് ട്രോഫി: പാക്കിസ്ഥാൻ സെമിയിൽ

0
143


കാർഡിഫ്: ശ്രീലങ്കയെ മൂന്ന് വിക്കറ്റിന് കീഴടക്കി പാകിസ്ഥാൻ ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിന്റെ സെമയിൽ കടന്നു. 237 റൺസ് വിജയലക്ഷ്യം 31 പന്തുകൾ ബാക്കി നിൽക്കേ ഏഴ് വിക്കറ്റ് നഷ്ടത്തിൽ പാകിസ്ഥാൻ മറികടന്നു.

ആദ്യം ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക 49.2 ഓവറിൽ 236ന് പുറത്തായി. ഡിക്ക് വെല്ലയും (73), നായകൻ ഏഞ്ചലോ മാത്യൂസും (39), ഗുണ രത്‌നെ (27), ലക്മൽ (26) എന്നിവർ നടത്തിയ പോരാട്ടമാണ് 236 ലെത്തിച്ചത്. ജുനൈദ് ഖാനും ഗസൻ അലിക്കും മൂന്ന് വിക്കറ്റ് ലഭിച്ചപ്പോൾ ആമിർ, ഫാഹിം അഷ്‌റഫ് എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.

വാലറ്റക്കാരൻ ആമിറിന്റെ (28 നോട്ടൗട്ട്) പിന്തുണയോടെ നായകൻ സർഫ്രാസ് അഹമ്മദാണ് (61 നോട്ടൗട്ട്) പാകിസ്ഥാനെ വിജയത്തിലെത്തിച്ചത്. അഹ്‌സർ അലി(34), ഫക്ഹർ സമൻ(50) എന്നിവരും പാക് നിരയിൽ തിളങ്ങി. നിർണായകസമയത്ത് ക്യാച്ചുകൾ കൈവിട്ടത് ലങ്കയ്ക്ക് തിരിച്ചടിയായി.

ബുധനാഴ്ച നടക്കുന്ന ആദ്യ സെമിയിൽ പാക്കിസ്ഥാൻ ആതിഥേയരായ ഇംഗ്ലണ്ടിനെ നേരിടും. വ്യാഴാഴ്ച ഇന്ത്യയും ബംഗ്‌ളാദേശും തമ്മിലാണ് രണ്ടാം സെമി. ഞായറാഴ്ചയാണ് ഫൈനൽ.