ട്വിറ്ററില്‍ മലയാളത്തിന്റെ സൂപ്പര്‍ താരമായി മോഹന്‍ലാല്‍

0
158

അടുത്തിടെയായി റെക്കോഡുകള്‍ കുറിക്കുന്നത് മലയാളത്തിന്റെ പ്രിയപ്പെട്ട നടന്‍ മോഹന്‍ലാലിന് ഒരു ഹോബിയായി മാറിയിരിക്കുകയാണ്. ഇത്തവണ ബോക്‌സോഫീസില്‍നിന്നും വിട്ട് സോഷ്യല്‍ മീഡിയയിലാണ് മോഹന്‍ലാന്‍ റെക്കോഡ് കുറിച്ചിരിക്കുന്നത്. ട്വിറ്ററില്‍ രണ്ട് മില്യണ്‍ ഫോളവേഴ്‌സ് എന്ന കടമ്പ പിന്നിട്ട ലാല്‍, ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ഫോളവേഴ്‌സുള്ള നടനായി മാറി.

ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന വില്ലന്റെ സെറ്റിലാണ് ലാല്‍ ഇപ്പോള്‍. ലാല്‍ ജോസിന്റെ വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിന്റെ ഒരു ഷെഡ്യൂളും ലാല്‍ പൂര്‍ത്തിയാക്കിയിരുന്നു.