നാളെ മുതല്‍ ട്രോളിങ്ങ് നിരോധനം

0
142

സംസ്ഥാനത്ത് നാളെ അര്‍ധരാത്രി മുതല്‍ ട്രോളിങ്ങ് നിരോധനം നിലവില്‍ വരും. 45 ദിവസത്തെ നിരോധനമാണ്. യന്ത്രവല്‍കൃത ബോട്ടുകള്‍ നാളെ അര്‍ധരാത്രിക്കുള്ളില്‍ തീരത്ത് അടുപ്പിക്കണമെന്ന് ഫിഷറീസ് വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. പരമ്പരാഗത വള്ളങ്ങള്‍ക്കും ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ക്കും കടലില്‍ പോകുന്നതിന് വിലക്കില്ല.

കടലില്‍ 12 നോട്ടിക്കല്‍മൈലിനപ്പുറത്ത് കേന്ദ്രത്തിന്റെ നിരോധനം ഉണ്ട്. വള്ളങ്ങളില്‍ കടലില്‍ പോകുന്ന തൊളിലാളികളുടെ വിവരങ്ങള്‍ ഉടമ സൂക്ഷിക്കേണ്ടതാണെന്നും ഫിഷറീസ് വകുപ്പറിയിച്ചു.

ഒരു ലക്ഷത്തിലധികം തൊഴിലാളികളെ നിരോധനം നേരിട്ട് ബാധിക്കും. അനുബന്ധ വ്യവസായങ്ങളിലെ തൊഴിലാളികളെ കൂടി കൂട്ടിച്ചേര്‍ത്താല്‍ നിരോധനം ബാധിക്കുന്നവരുടെ എണ്ണം മൂന്ന് ലക്ഷത്തിലധികം വരും. ട്രോളിങ്ങ് നിരോധന കാലത്ത് മത്സ്യത്തൊഴിലാളികളുടെ ദാരിദ്ര്യം അകറ്റാന്‍ സര്‍ക്കാര്‍ സൗജന്യറേഷനും മറ്റ് ആനുകൂല്യങ്ങളും അനുവദിച്ചിട്ടുണ്ട്. നിരോധനമായി ബന്ധപ്പെട്ട് നാളെ ഉച്ചമുതല്‍ തീരദേശ പോലീസിന്റെ പ്രത്യേക പെട്രോളിങ്ങും ആരംഭിക്കും.