പഞ്ചാബില്‍ മയക്കുമരുന്നു വേട്ട വിദഗ്ധന്‍ മയക്കുമരുന്ന സൂക്ഷിച്ചതിന് അറസ്റ്റില്‍

0
84

മയക്കുമരുന്ന് വേട്ടയില്‍ വിദഗ്ധനായ പോലീസുകാരന്‍തന്നെ മയക്കുമരുന്നു സൂക്ഷിച്ചതോടെ അറസ്റ്റിലായി. പഞ്ചാബ് പോലീസിലെ ഇന്‍സ്‌പെക്ടറായ ഇന്ദ്രജിത്ത് സിങ് ആണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. ഇയാളുടെ വീട്ടില്‍ സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സ് നടത്തിയ പരിശേധനയില്‍ മയക്കുമരുന്നും ആയുധങ്ങളും പണവും പിടിച്ചെടുത്തു.

കപൂര്‍ത്തലിലെ കുറ്റാന്വേഷണ ഏജന്‍സിയുടെ ചുമതല വഹിച്ചുവരികയായിരുന്നു ഇന്ദ്രജിത്ത് സിങിന്റെ വീട്ടില്‍നിന്നും മൂന്ന് കിലോ സ്മാക്, നാല് കിലോ ഹെറോയിന്‍, ഇറ്റാലിയന്‍ നിര്‍മിത തോക്കുകള്‍, എകെ 47 തോക്ക്, 400 തിരകള്‍, 16 ലക്ഷം രൂപ എന്നിവയാണ് പോലീസ് പിടിച്ചെടുത്തത്.

കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്തെ മയക്കുമരുന്ന് വേട്ട സംബന്ധ്ച്ച് പരിശോധന നടത്തിയതില്‍ നിന്നാണ് കേസുകളില്‍ ഇന്ദ്രജിത്ത് സങ്ങിന്റെ പങ്ക് സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ക്ക് തെളിവുകള്‍ ലഭിച്ചത്. 2013 -14 കാലത്ത് ഇന്ദ്രജിത്ത് വിലയ അളവില്‍ മയക്കുമരുന്നുകള്‍ പിടിച്ചെടുത്തിരുന്നു. എന്നാല്‍ കേസുകള്‍ സ്വയം അന്വേഷിച്ച ഇയാള്‍ മിക്ക പ്രതികളെയും വെറുതെ വിടുകയും ചെയ്തു. ഇതാണ് സംശയത്തിനു കാരണമായതും ഇപ്പോഴത്തെ നടപടികളില്‍ അവസാനിച്ചതും. കോടതിയില്‍ ഹാജരാക്കിയ സിങിനെ അന്വേഷണത്തിന്റെ ഭാഗമായി പോലീസ് കസ്റ്റഡിയില്‍ വിട്ടു.