പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ജൂലൈ 12 മുതല്‍

0
140

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ജൂലൈ 12 മുതല്‍ ആരംഭിക്കും. പാര്‍ലമെന്ററികാര്യങ്ങള്‍ക്കുള്ള ക്യാബിനറ്റ് കമ്മറ്റി ഇതുസംബന്ധിച്ച നിര്‍ദേശം സമര്‍പ്പിച്ചിട്ടുണ്ട്. ജുലൈ 12ന് ആരംഭിക്കുന്ന വര്‍ഷകാല സമ്മേളനം ഓഗസ്റ്റ് 11ന് അവസാനിപ്പിക്കുന്നതിനാണ് ആലോചിക്കുന്നത്. സമ്മേളനത്തിനുള്ള തീയതി സംബന്ധിച്ച് കേന്ദ്ര മന്ത്രി രാജ്‌നാഥ് സിങിന്റെ നേതൃത്വത്തിലുള്ള കമ്മറ്റിയാകും അന്തിമ തീരുമാനമെടുക്കുക.