ബി.എസ്.എഫ്. ജവാന്മാരുടെ പരിശീലനത്തിന് അശ്ലീല ദൃശ്യങ്ങളും

0
81

ബി.എസ്.എഫ്. ജവാന്മാര്‍ക്ക് വേണ്ടി സംഘടിപ്പിച്ച പരിശീലന ശില്‍പശാലയില്‍ അശ്ലീല ദൃശ്യങ്ങളും. പഞ്ചാബിലെ ഫിറോസ്പുറില്‍ ബി.എസ്.എഫ്. 77 ബറ്റാലിയന്‍ ആസ്ഥാനത്ത് പുരുഷന്മാര്‍ക്കും വനിതകള്‍ക്കുമായി നടത്തിയ പരിശീലന പരിപാടിയിലാണ് അശ്ലീല ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചത്.

ഏതാനും സെക്കന്റുകള്‍ മാത്രമാണ് വീഡിയോ പ്രദര്‍ശിപ്പിച്ചതെന്നും സംഭവത്തെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചതായും ഉത്തരവാദികള്‍ക്കെതിരെ നടപടിയെടുക്കുമെന്നും ബി.എസ്.എഫ്. അറിയിച്ചു.

അവിചാരിതമായി സംഭവിച്ചതാണെന്നും പരിശീലനത്തിന് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥന്റെ ലാപ്ടോപ്പില്‍ അശ്ലീല വീഡിയോയുടെ സാന്നിധ്യം ഉണ്ടായതിനെക്കുറിച്ച് അന്വേഷിക്കുകയാണെന്നും ബി.എസ്.എഫ്. വൃത്തങ്ങള്‍ വ്യക്തമാക്കി.