ബോളിവുഡ് നടിയുടെ മൃതദേഹം അഴുകിയ നിലയില്‍; കൊലപാതകമെന്നു സംശയം

0
116

ബോളിവുഡ് നടി കൃതിക ചൗധരി(30)യുടെ മൃതദേഹം അഴികി ദുര്‍ഗന്ധം വമിക്കുന്ന നിലയില്‍ വീട്ടില്‍ കണ്ടെത്തി. മുംബൈയിലെ സബര്‍ബന്‍ അന്ദേരിയിലെ വീട്ടിലാണ് കൃതികയുടെ മൃതദേഹം കണ്ടെത്തിയത്. വീട്ടില്‍നിന്ന് ദുര്‍ഗന്ധം വമിക്കുന്നതായി അയല്‍വാസികള്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് പോലീസെത്തി മൃതദേഹം കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ ഏതാനും ദിവസമായി കൃതികയുടെ വീട് പുറത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു. പോലീസെത്തി വാതില്‍ പൊളിച്ച് അകത്തുകയറിയപ്പോഴാണ് അഴുകിയ നിലയിലുള്ള മൃതദേഹം കണ്ടെത്തിയത്. പിന്നീട് നടത്തിയ പരിശോധനയിലാണ് കൃതികയാണെന്നു തിരിച്ചറിഞ്ഞത്. സംഭവം കൊലപാതകമെന്നു സംശയിക്കുന്നതായി പോലീസ് പറഞ്ഞു.