ഭക്ഷണം തെരഞ്ഞെടുക്കാനുള്ള അവകാശത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തില്ല: രാജ്‌നാഥ് സിങ്

0
97

കഴിക്കാനുള്ള ഭക്ഷണം തെരഞ്ഞെടുക്കാനുള്ള ജനങ്ങളുടെ അവകാശത്തിന്മേല്‍ കേന്ദ്ര സര്‍ക്കാര്‍ ഒരു നിയന്ത്രണവും ഏര്‍പ്പെടുത്തില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്.

ജനങ്ങളുടെ ഭക്ഷണ കാര്യങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ കൈകടത്തുന്നുവെന്ന് ആരോപിച്ച് വിവിധ സംസ്ഥാനങ്ങളില്‍ പ്രതിഷേധം നടന്നുവരുന്നതിനിടെയാണ് രാജ്നാഥ് വിശദീകരണവുമായി രംഗത്തുവന്നിരിക്കുന്നത്. ഇതേ വിശദീകരണവുമായി കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡുവും നേരത്തെ രംഗത്തെത്തിയിരുന്നു.

കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ഉത്തരവിനെതിരെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വ്യാപക പ്രതിഷേധം നടന്ന് വരുന്നതിനിടെയാണ് രാജ്നാഥിന്റെ മേഘാലയ സന്ദര്‍ശനം. തിങ്കളാഴ്ച മേഘാലയ നിയമസഭ ഉത്തരവിനെതിരെ പ്രതിപക്ഷ പിന്തുണയോടെ പ്രമേയം പാസാക്കിയിരുന്നു.