മൊബൈൽ ഫോണിൽ സംസാരിച്ച് വാഹനമോടിച്ച 61 പേരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

0
142

തിരുവനന്തപുരം നഗരപരിധിയിൽ മൊബൈൽ ഫോണിൽ സംസാരിച്ച് വാഹനമോടിച്ച 61 പേരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ നടപടിയെടുത്തതായി ട്രാൻസ്പോർട്ട് കമ്മീഷണർ അറിയിച്ചു. ഏപ്രിൽ മാസത്തിൽ മൊബൈൽ ഫോണിൽ സംസാരിച്ച് വാഹനമോടിച്ചതായി രഹസ്യനിരീക്ഷണത്തിൽ കാണപ്പെട്ടവരുടെ ലൈസൻസാണ് സസ്പെൻഡ് ചെയ്യുന്നത്. ഇവരിൽ തിരുവനന്തപുരം ആർ.ടി ഓഫീസിൽനിന്ന് നേടിയ 15 പേരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തുകഴിഞ്ഞു. മറ്റു ജില്ലകളിൽനിന്നുള്ള 46 പേർക്കെതിരെ അതത് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർമാർ നടപടിയെടുക്കും. മൊബൈലിൽ സംസാരിച്ച് വാഹനമോടിക്കുന്നവർക്കെതിരായ കർശന നടപടികൾ തിരുവനന്തപുരം നഗരത്തിൽ തുടരുമെന്നും ട്രാൻസ്പോർട്ട് കമ്മീഷണർ അറിയിച്ചു.