ഇറാക്കിലെ അഭയാര്‍ഥി ക്യാമ്പില്‍ റംസാന് നോമ്പുതുറയുടെ ഭാഗമായി നടത്തിയ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തവര്‍ക്ക് ഭക്ഷ്യ വിഷബാധ. ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് എണ്ണൂറോളം പേര് ആശുപത്രിയിലായതായി റിപ്പോര്‍ട്ടുണ്ട്. മൊസൂളിലെ ക്യാമ്പിലാണ് സംഭവം. ഇര്‍ബിലിലെ ഒരു റസ്റ്റോറന്റില്‍ പാകം ചെയ്ത ഭക്ഷണമാണ് ക്യാമ്പിലേക്ക് കൊണ്ടുവന്നത്. ഛര്‍ദിയും നിര്‍ജലീകരണവും അസ്വസ്ഥതയും അനുഭവപ്പെട്ടവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
നൂറുകണക്കിന് ആളുകള്‍ ഗുരുതരാവസ്ഥയിലായതയാും കുട്ടികള്‍ മരിച്ചതായും സംശയിക്കുന്നു.
ഐ.എസ്. തീവ്രവാദികള്‍ പിടിച്ചെടുത്ത മൊസൂള്‍ തിരിച്ചു പിടിക്കാന്‍ ഇറാക്കി സേന ശക്തമായി ശ്രമിച്ചു വരുന്നതിനിടെയാണ് പുതിയ സംഭവം. മൊസൂളിനേയും ഇര്ബിലിനേയും തമ്മില്‍ ബന്ധിപ്പിക്കുന്ന എല്‍ ഖസെര് റോഡിന് സമീപത്താണ് ക്യാമ്പ് സ്ഥിതി ചെയ്യുന്നത്.