യോഗാ ദിനത്തിനു മുന്നോടിയായി ഗര്‍ഭിണികള്‍ക്ക് വിചിത്ര നിര്‍ദേശങ്ങളുമായി കേന്ദ്രം

0
100

അന്താരാഷ്ട്ര യോഗദിനമായ ജൂണ്‍ 21ന് മുന്നോടിയായി ആയുഷ് മന്ത്രാലയം അമ്മമാര്‍ക്കും കുട്ടികളുടെ പരിചരണത്തനുമായി കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ബുക്ക്ലെറ്റില്‍ വിചിത്ര നിര്‍ദേശങ്ങള്‍. മാംസ ഭക്ഷണം ഒഴിവാക്കുക, സെക്സും മോശം ബന്ധങ്ങളും ഒഴിവാക്കുക, ആത്മീയ ചിന്തകളില്‍ വ്യാപൃതരാവുക, മുറികളില്‍ മനോഹര ചിത്രങ്ങള്‍ തൂക്കിയിടുക തുടങ്ങി നിരവധി വിചിത്രമായ നിര്‍ദേശങ്ങളാണ് ഗര്‍ഭിണികള്‍ക്കായ് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ബുക്കലെറ്റിലുള്ളത്.
കാമം, ക്രോധം, വെറുപ്പ്, ഭോഗം എന്നിവയില്‍നിന്ന് അകന്നു നില്‍ക്കുക, മോശം കൂട്ടുകെട്ട് ഒഴിവാക്കുക, നല്ല ആളുകള്‍ക്കൊപ്പം മാത്രം സമയം ചെലവഴിക്കുക, ആത്മീയ ചിന്തകള്‍ ഉണ്ടെങ്കില്‍ നന്ന്, ശാന്തരായി ഇരിക്കുക, ശ്രേഷ്ഠരായ ആളുകളുടെ ജീവചരിത്രങ്ങള്‍ വായിക്കുക എന്നിങ്ങനെയാണ് ബുക്കിലെറ്റിലുള്ള നിര്‍ദേശങ്ങള്‍. ബുക്കലെറ്റ് മന്ത്രി ശ്രീപാദ് നായിക് ആണ് പ്രകാശനം ചെയ്തത്.

കന്നുകാലി വ്യാപാരവും കശാപ്പിനും നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ട് ഓര്‍ഡിനന്‍സ് ഇറക്കിയ കേന്ദ്ര സര്‍ക്കാര്‍ വ്യാപകമായ വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു. ഇപ്പോള്‍, യോഗാ ദിനത്തോടനുബന്ധിച്ച് ഗര്‍ഭിണികള്‍ എന്തു കഴിക്കണമെന്നും എങ്ങനെയിരിക്കണമെന്നുമെല്ലാമുള്ള നിര്‍ദേശങ്ങള്‍ ബുക്കിലെറ്റായി പുറത്തിറക്കുമ്പോള്‍ അത് മറ്റൊരു വിവാദത്തിനാകും തുടക്കമിടുക.