ശ്രീവത്സം ഗ്രൂപ്പിന്റെ അനധികൃത സ്വത്ത്: ദുരൂഹത അന്വേഷിക്കണമെന്ന് കാനം

0
152

ശ്രീവത്സം ഗ്രൂപ്പിന്റെ അനധികൃത സ്വത്തുക്കള്‍ സംബന്ധിച്ച ദുരൂഹത അന്വേഷിക്കണമെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് മുന്‍ യു.ഡി.എഫ്. മന്ത്രിക്ക് പങ്കുണ്ടോയെന്ന കാര്യം അന്വേഷണത്തിലൂടെ കണ്ടു പിടിക്കട്ടെ. സംഭവം ഇതുവരെ പാര്‍ട്ടി ചര്‍ച്ച ചെയ്തിട്ടില്ല. ഇക്കാര്യത്തില്‍ സി.പി.ഐ. ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസിന്റെ പരാമര്‍ശം ആലപ്പുഴയിലെ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

ശ്രീവത്സം ഗ്രൂപ്പിന് അനധികൃതമായി ഭൂമി വാങ്ങിക്കൂട്ടാന്‍ യു.ഡി.എഫ്. ഭരണകാലത്ത് ആലപ്പുഴയില്‍ നിന്നുള്ള മന്ത്രിയുടെ സഹായം ലഭിച്ചിരുന്നുവെന്ന് സി.പി.ഐ. ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസ് ആരോപിച്ചിരുന്നു. കെട്ടിട നിര്‍മ്മാണത്തിലുള്‍പ്പെടെ ഏജന്റായി പ്രവര്‍ത്തിച്ചത് പോലീസാണെന്നും ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.