സെന്‍കുമാറിന് സര്‍ക്കാരിന്‍റെ താക്കീത്

0
97

പഴ്‌സണൽ സ്റ്റാഫിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട ഉത്തരവ് അനുസരിക്കാത്തതിന് പൊലീസ് മേധാവി ടി.പി സെൻകുമാറിന് സർക്കാർ താക്കീത്. പഴ്‌സനൽ സ്റ്റാഫിൻറെ സ്ഥലം മാറ്റ ഉത്തരവ് ഇന്ന് തന്നെ നടപ്പാക്കണം. പഴ്‌സണൽ സ്റ്റാഫിലെ എ.എസ്‌ഐ അനിൽകുമാറിനെ മാറ്റാൻ സർക്കാർ ഉത്തരവിട്ടിരുന്നെങ്കിലും കൂടെ നിർത്താൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ആഭ്യന്തരവകുപ്പ് സെക്രട്ടറിക്ക് ടി.പി.സെൻകുമാർ കത്ത് നൽകിയിരുന്നു.
പഴ്‌സണൽ സ്റ്റാഫിലെ എ.എസ്.ഐ അനിൽ കുമാറിനെ സ്ഥലംമാറ്റി കഴിഞ്ഞമാസം 30ന് ഉത്തരവ് പുറത്തിറങ്ങിയിരുന്നു. ഏറെക്കാലമായി സെൻകുമാറിൻറെ സ്റ്റാഫിലുണ്ടായിരുന്ന എ.എസ്.ഐ ആർ.അനിൽകുമാർ ഐ.എം.ജി ഡയറക്ടറായി സെൻകുമാർ പോയപ്പോഴും കൂടെയുണ്ടായിരുന്നു.