ഇന്ധനവില അറിയാൻ മൊബൈൽ ആപ്പും എസ്.എം.എസും

0
137

ഇന്ധനവിലയിൽ ദിനേനയുണ്ടാകുന്ന വ്യതിയാനം ഉപഭോക്താക്കൾക്ക് ലഭ്യമാക്കാൻ മൊബൈൽ ആപ്പും എസ്.എം.എസ് സംവിധാനവുമായി ഇന്ത്യൻ ഓയിൽ കോർപറേഷൻ. പെട്രോൾ, ഡീസൽ വില 16മുതൽ ദിനംപ്രതി പുതുക്കി നിശ്ചയിക്കാൻ തീരുമാനിച്ചതിന്റെ പശ്ചാത്തലത്തിലാണിത്.
ഫ്യുവൽ അറ്റ്‌ ഐ.ഒ.സി (Fuel@IOC) എന്ന ആപ് ഡൗൺലോഡ് ചെയ്താൽ ഉപഭോക്താക്കൾക്ക് അതത് പ്രദേശത്തെ വില അറിയാം. ഓരോ പെട്രോൾ പമ്പിലും അവരുടെ ഡീലർ കോഡ് പ്രദർശിപ്പിക്കും. ഇതുപയോഗിച്ച് എസ്.എം.എസ് ചെയ്താലും വില അറിയാം. RSP<SPACE>DEALER CODE എന്ന് 9224992249 എന്ന നമ്പറിലേക്ക് എസ്.എം.എസ് ചെയ്താൽ മതി.

26,000 -ലേറെ ഇന്ത്യൻ ഓയിൽ ഡീലർമാർക്ക് കൃത്യസമയത്ത് തന്നെ വിലവ്യത്യാസം സംബന്ധിച്ച് വിവരം നൽകും. അടുത്ത ദിവസത്തെ വില രാത്രി എട്ടു മണിക്ക് ലഭ്യമാക്കും.ഇന്ത്യൻ ഓയിലിന്റെ 10,000 ഓളം വരുന്ന പമ്പുകളിൽ പ്രതിദിന വിലകേന്ദ്രീകൃത ഓട്ടോമാറ്റിക് സംവിധാനത്തിലൂടെ അപ്ഡേറ്റ് ചെയ്യും.വിലമാറ്റം ദിവസവും രാത്രി 12 മണി മുതൽ നിലവിൽ വരുന്നതും ഈ സംവിധാനംഉപയോഗിച്ചാണ്.ഓട്ടോമേറ്റഡ് അല്ലാത്ത പെട്രോൾ പമ്പുകളിൽ കസ്റ്റമൈസ്ഡ് എസ് എം എസ്,ഇ-മെയിൽ, മൊബൈൽ ആപ്, വെബ് പോർട്ടൽ എന്നിവ വഴി വിലവ്യത്യാസംഅറിയിക്കും. ഓട്ടോമേറ്റഡ് നമ്പുകളുടെ ഡീലർമാരെയും ഈ സംവിധാനം വഴി പുതുക്കിയ നിരക്ക് അറിയിക്കും.

എന്നാൽ, പുതിയനീക്കം വ്യാപാരികൾക്ക് ബാധ്യതയാകുമെന്ന് ഓൾ ഇന്ത്യ പെട്രോളിയം ട്രേഡേഴ്‌സ്‌ ഫെഡറേഷൻ നേതാക്കൾ പറയുന്നു. ഇതിൽ പ്രതിഷേധിച്ച് 16ന് സമരം നടത്തുമെന്ന് അവർ പറഞ്ഞു. അഞ്ചു നഗരങ്ങളിൽനടപ്പിലാക്കിയ പൈലറ്റ് പരിപാടിയുടെ വിജയത്തെ തുടർന്നാണ് ഇന്ത്യൻഓയിൽ, ഭാരത് പെട്രോളിയം കോർപറേഷൻ, ഹിന്ദുസ്ഥാൻ പെട്രോളിയംകോർപറേഷൻ എന്നീ പൊതുമേഖലാ എണ്ണകമ്പനികൾ പ്രതിദിന ഇന്ധന വിലമാറ്റംരാജ്യമാകെ വ്യാപിപ്പിക്കുന്നത്.ചണ്ഡീഗഡ്, ജംഷെഡ്പൂർ, പുതുച്ചേരി, ഉദയ്പൂർ, വിശാഖപട്ടണം എന്നീ
നഗരങ്ങളിൽ തുടർച്ചയായി 40 ദിവസമാണ് പൈലറ്റ് പരിപാടി നടപ്പിലാക്കിയത്.തികച്ചും വിജയകരവും ഫലപ്രദവും കാര്യക്ഷമവുമായിരുന്നു പൈലറ്റ് പ്രോഗ്രാം.