ഒളിമ്പിക്സ് മെഡൽ ലക്ഷ്യമിട്ടു ഗുസ്തി ഹോസ്റ്റൽ : സെലക്ഷൻ 17 മുതൽ

0
163

2024,2028 ഒളിമ്പിക്സ് മെഡൽ ലക്ഷ്യമിട്ടു കൊണ്ടുള്ള വനിതാ ഗുസ്തി താരങ്ങളെ തിരഞ്ഞെടുക്കുവാൻ നടപടി തുടങ്ങി. മെഡൽ ലക്ഷ്യത്തോടെ കേരളം സ്പോർട്സ് കൗൺസിലിന് കീഴിൽ ആരംഭിക്കുന്ന ഗുസ്തി ഹോസ്റ്റലിലേക്കാണ് പ്രവേശന നടപടികൾക്ക് തുടക്കമായിരിക്കുന്നതു. 16 വയസ്സിനു താഴെയുള്ള പെൺകുട്ടികളെയാണ് ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

വനിതാ ഗുസ്തി ഹോസ്റ്റലിലേക്ക് കുട്ടികളെ തിരഞ്ഞെടുക്കുന്നതിന് ഉള്ള കായിക ക്ഷമത പരിശോധന ഈ മാസം 17 നു തൃശ്ശൂരിൽ തുടങ്ങും. ആര് ജില്ലകളിൽ വച്ച് നടക്കുന്ന തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിൽ നിന്നുമുള്ള കായികാഭിരുചിയുള്ള കുട്ടികളെ രക്ഷിതാക്കൾക്ക് നേരിട്ട് പങ്കെടുപ്പിക്കും. വിദേശ പരിശീലകർ ഉൾപ്പെടെയുള്ളവരുടെ സേവനം, ആധുനിക പരിശീലനം, ഹോസ്റ്റൽ സൗകര്യം, ഇൻഷുറൻസ് പരിരക്ഷ, തുടങ്ങിയ സൗകര്യങ്ങളാണ് കുട്ടികൾക്കായി ഒരുക്കുന്നത്. 50 മീറ്റർ ഓട്ടം, 6*10 മീറ്റർ ഷുട്ടിലെ റൺ, സ്റ്റാന്റിംഗ്ബ്രോഡ്ജ് ജമ്പ് , മെഡിസിൻബോൾ ത്രോ, ബീപ്പ് ടെസ്റ്റ് എന്നീ ഇനങ്ങളാണ് കായിക ക്ഷമതാ പരിശോധനയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വയസ്സ് തെളിയിക്കുന്ന സെര്ടിഫിക്കറ്, രണ്ടു ഫോട്ടോ , ബയോ ഡാറ്റ അടക്കം വിവരങ്ങൾ സെക്ഷന് കൊണ്ട് വരണം. ജൂൺ 17 നു തൃശൂർ, 18 നു വയനാട്, 24 നു കണ്ണൂർ, 26 നു കോട്ടയം, 27 നു ഇടുക്കി, 29 നു തിരുവനന്തപുരം എന്നിവിടങ്ങളിലെ ജില്ലാ സ്പോർട്സ് കൗണ്സിലുകളിൽ രാവിലെ 9 മുതലാണ് സെക്ഷൻ നടക്കുകയെന്ന് കേരളം സ്റ്റേറ്റ് റെസ്ലിങ് അസോസിയേഷൻ സെക്രട്ടറി വി എൻ പ്രസൂദ്, പ്രസിഡന്റ് ജി വര്ഗീസ് എന്നിവർ അറിയിച്ചു.