കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തില്‍ നിന്ന് ഒഴിവാക്കിയാലും യു.ഡി.എഫ്. ചടങ്ങ് ബഹിഷ്ക്കരിക്കില്ലന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
‘കൊച്ചി മെട്രോ ഞങ്ങളുടെ കുട്ടിയാണ്, ഉദ്ഘാടനം ഒരു കാരണവശാലും ഒഴിവാക്കാന്‍ യു.ഡി.എഫിനു കഴിയില്ല’ – ചെന്നിത്തല പറഞ്ഞു.
മെട്രോ ഉദ്ഘാടന ചടങ്ങില്‍ കല്ലുകടിയുണ്ടാകാതിരിക്കാന് സര്‍ക്കാര്‍ ശ്രദ്ധിക്കേണ്ടതായിരുന്നു. ഉദ്ഘാടന ചടങ്ങില്‍ ആരെല്ലാം പങ്കെടുക്കണമെന്ന് തീരുമാനിക്കുന്നത് സര്‍ക്കാരാണ്. സ്ഥലം എം.എല്‍.എയേയും എം.പിയേയും പരിപാടിയില്‍ ക്ഷണിക്കുന്നത് സ്വാഭാവിക നടപടിയാണ്. അത് ഉണ്ടാകാത്തതിന്റെ പേരില്‍ ഉദ്ഘാടന ചടങ്ങ് വിവാദമാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ചെന്നിത്തല മാധ്യമങ്ങളോടു പറഞ്ഞു.
മെട്രോ ഉപദേഷ്ടാവ് ഇ. ശ്രീധരന്, കെ.വി.തോമസ് എം.പി., പി.ടി.തോമസ് എം.എല്‍.എ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഏലിയാസ് ജോര്‍ജ് എന്നിവരെയാണ് മെട്രോയുടെ ഉദ്ഘാടന വേദിയില്‍ നിന്നും ഒഴിവാക്കിയത്. പ്രധാനമന്ത്രി, മുഖ്യമന്ത്രി, കേന്ദ്രമന്ത്രി, ഗവര്‍ണര്‍ എന്നിവരായിരിക്കും വേദിയില്‍ ഉണ്ടാവുക. പ്രധാനമന്ത്രിയുടെ ഓഫീസ് നല്കിയ പട്ടികയിലാണ് ഇ. ശ്രീധരന് ഉള്‍പ്പടെയുള്ള പ്രമുഖരെ ഒഴിവാക്കിയതായി അറിയിച്ചത്.