കനത്തെ മഴയും തുടര്‍ച്ചയായ മണ്ണിടിച്ചിലും കാരണം ബഗ്ലാദേശില് മരിച്ചവരുടെ എണ്ണം നൂറ് കവിഞ്ഞു. സൈനികര്‍ ഉള്‍പ്പെടെ 105 പേര് ഇതുവരെ മരിച്ചെന്നാണു റിപ്പോര്‍ട്ട്. മരണസംഖ്യ ഇനിയും കൂടിയേക്കും. പ്രതികൂലമാ. കാലാവസ്ഥ കാരണം രക്ഷാ പ്രവര്‍ത്തനങ്ങള്‍ വേണ്ടവിധത്തില്‍ നടത്താനും കഴിയുന്നില്ല. രംഗമതി ജില്ലയില്‍ മാത്രം 76 പേര് മരിച്ചു. ഇവിടെ പ്രധാന റോഡിലെ ദുരന്ത അവശിഷ്ടങ്ങള്‍ നീക്കി രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ നാലു സൈനികര്‍ കൊല്ലപ്പെട്ടു. അവശിഷ്ടങ്ങള്‍ക്കടിയില്‍ നിരവധി പേര് കുടുങ്ങിക്കിടപ്പുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഇന്ത്യന്‍ അതിര്‍ത്തിയോടു ചേര്‍ന്ന കുന്നിന്‍പ്രദേശത്തെ ഗ്രാമങ്ങളിലാണു മഴ ദുരന്തമായി പെയ്തിറങ്ങിയത്.