മഹാരാഷ്ട്രയില്‍ എന്‍.ഡി.എ. ഘടകക്ഷിയായ ബി.ജെ.പിയുമായി തെറ്റാനുറച്ച് ശിവസേന. ഇത്തവണ അവര്‍ കര്‍ഷകരുടെ പ്രശ്നമാണ് പോരിനുള്ള ആയുധമായി തെരഞ്ഞെടുത്തിരിക്കുന്നത്. ജൂലൈ മാസത്തോടെ കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളിയില്ലെങ്കില്‍ മഹാരാഷ്ട്രയിലെ കൂട്ടുകക്ഷി സര്‍ക്കാരില്‍ നിന്ന് പിന്മാറാനാണ് ശിവസേന ആലോചിക്കുന്നത്. മഹാരാഷ്ട്രയില്‍ ബി.ജെ.പിയുള്ള ശിവസേനയുടെ ബന്ധം ഏറെ നാളായി കലുഷിതമാണ്. കര്‍ഷകരുടെ സമരം മധ്യപ്രദേശില്‍നിന്നും മഹാരാഷ്ട്രയിലേക്കുകൂടി വ്യാപിക്കുന്ന അവസരത്തിലാണ് ബി.ജെ.പിയെ ഒറ്റപ്പെടുത്തിക്കൊണ്ടുള്ള ശിവസേനയുടെ നീക്കം.
ജൂലൈ മാസത്തോടെ തീരുമാനമുണ്ടായില്ലെങ്കില്‍ മഹാരാഷ്ട്രയിലെ ബിജെപി സഖ്യസര്‍ക്കാരിനെതിരെ’വലിയ തീരുമാനം’ കൈക്കൊള്ളുമെന്ന് ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ അറിയിച്ചു. ജൂലൈ വരെ വായ്പകള്‍ പൂര്‍ണമായി എഴുതിത്തള്ളാന്‍ സമയം നല്‍കിയിട്ടുണ്ട്. അതിന് തയാറായില്ലെങ്കില്‍ വലിയ തീരുമാനം കൈക്കൊള്ളുമെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു. കര്‍ഷക പ്രക്ഷോഭം ശക്തിപ്രാപിച്ചതോടെ ഞായറാഴ്ചയാണ് പ്രതിഷേധം തണുപ്പിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്ന് പ്രഖ്യാപിച്ചത്. എന്നാല്‍ കാര്‍ഷിക കടങ്ങള്‍ ഏഴുതിത്തള്ളുന്നവര് അതിനുള്ള പണവും കണ്ടെത്തിക്കൊള്ളണമെന്ന് പ്രഖ്യാപിച്ച് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി സംസ്ഥാനങ്ങളെ വെട്ടിലാക്കിയിരുന്നു. ഈ പശ്ചാത്തലത്തില്‍കൂടിവേണം ശിവസേനയുടെ നീക്കമെന്നുവേണം കരുതാന്‍.
അതിനിടെ കര്‍ഷകരുമായി ഉദ്ധവ് താക്കറെ കൂടിക്കാഴ്ച നടത്തിവരുകയാണ്. ഹരിത വിപ്ലവത്തെക്കുറിച്ച് ഇവിടുത്തെ കര്‍ഷകര്‍ കേട്ടിട്ടുണ്ട്. പക്ഷേ മഹാരാഷ്ട്രയിലെ കര്‍ഷകരെ സംബന്ധിച്ച് ഈ ഹരിത വിപ്ളവം കൊണ്ടുവരാനായി മറ്റൊരു വിപ്ലവം തന്നെ സൃഷ്ടിക്കേണ്ട അവസ്ഥയാണെന്ന് ഉദ്ദവ് താക്കറെ പറഞ്ഞു.