കുടുംബം നാട്ടിലേക്കു മടങ്ങിയതിന്റെ ദുഖത്തില്‍ യുവാവ് ആത്മഹത്യ ചെയ്തു. 45കാരനാണ് ബന്ധുവിന്റെ ദുബൈയിലുള്ള റോലയിലെ ഫ്ലാറ്റില്‍ തൂങ്ങിമരിച്ചത്. ദുബായിലെ ഒരു കമ്പനിയില്‍ ജി.പി.എസ് ടെക്നീഷ്യനായ അല്‍ ഫര്‍ഷാന്‍ ജേക്കബ് എന്നയാളാണ് മരിച്ചതെന്ന് പോലീസ് പറയുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടര്‍ന്നാണ് ഇദ്ദേഹത്തിന്റെ കുടുംബം നാട്ടിലേക്ക് തിരിച്ചത്. ഫ്ളാറ്റിനുള്ളില്‍ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് ബന്ധുവാണ് വിവരം പോലീസില്‍ അറിയിച്ചത്.
കുടുംബത്തെ പിരിഞ്ഞതിലുള്ള വേദനയില്‍ ആയിരിക്കാം ആത്മഹത്യ ചെയ്തതെന്ന് ഫര്ഷാന്റെ സഹോദരന് പറയുന്നു. ഭാര്യയും രണ്ട് പെണ്മക്കളും ഒരു മകനുമടങ്ങുന്ന കുടുംബം കഴിഞ്ഞ മാസമാണ് നാട്ടിലേയ്ക്ക് മടങ്ങിയത്. വരുമാനവും ചെലവും താങ്ങാന്‍ കഴിയാതായതോടെയാണ് കുടുംബം നാട്ടിലേയ്ക്ക് തിരിച്ചുപോയത്.